മലയാളികള്‍ക്കു സുപരിചിതനായ സംഗീത സംവിധായകനാണ് വിദ്യാസാഗര്‍. സംഗീതസപര്യയുടെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍, കൊച്ചിയില്‍ വിദ്യാസാഗര്‍ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച സംഗീതനിശ സംഘടിപ്പിക്കുന്നു. കൊച്ചിയില്‍ എത്തിയ വിദ്യാസാഗറിന് വന്‍ വരവേല്‍പ്പാണ് മലായാളികള്‍ നല്‍കിയത്.
കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സും നോയ്‌സ് ആന്‍ഡ് ഗ്രേയിന്‍സും ചേര്‍ന്ന് ജൂണ്‍ 10ന് അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് പരിപാടി നടത്തുന്നത്. പരിപാടിയുടെ ഭാഗമായുള്ള റിഹേഴ്‌സല്‍ കൊച്ചിയില്‍ തുടങ്ങി. പരിപാടിയുടെ ടിക്കറ്റുകള്‍ ഇനി മുതല്‍ ഓഫ്‌ലൈന്‍ ആയും സ്വന്തമാക്കാം. കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന്റെ കലൂരുള്ള ഓഫീസില്‍ നിന്നും അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും.
ഗായകരായ എം.ജി. ശ്രീകുമാര്‍, റിമി ടോമി, മൃദുല വാര്യര്‍, ഹരിഹരന്‍, മധു ബാലകൃഷ്ണന്‍, ഹരീഷ് ശിവരാമകൃഷ്ണന്‍, ദേവാനന്ദ്, ശ്വേതാ മോഹന്‍, രാജലക്ഷ്മി, നിവാസ് എന്നിവരും പരിപാടിയില്‍ ഒത്തുചേരുന്നു. വിദ്യാസാഗറിന്റെ സംഗീത സപര്യയിലൂടെ ഒരു യാത്രയാണ് ഈ പരിപാടി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

