വിജയാനന്ദ് നാളെ എത്തും

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹനങ്ങളുടെ ഉടമയും പത്മശ്രീ പുരസ്‌കാര ജേതാവുമായ വിജയ് സങ്കേശ്വരിന്റെ ജീവിതകഥ പറയുന്ന ”വിജയാനന്ദ് ‘ നാളെ പ്രദര്‍ശനത്തിനെത്തുന്നു.ഋഷിക ശര്‍മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നിഹാല്‍ ആര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഭരത് ബൊപ്പണ്ണ, അനന്ത് നാഗ്, രവി ചന്ദ്രന്‍, പ്രകാശ് ബെലവാടി, സിരി പ്രഹ്ലാദ്, വിനയ പ്രസാദ്, അര്‍ച്ചന കൊട്ടിഗെ, അനീഷ് കുരുവിള തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ ‘ വിജയാനന്ദ ‘റിലീസ് ചെയ്യും. വിആര്‍എല്‍ ഫിലിംസിന്റെ നിര്‍മാണ അരങ്ങേറ്റം കൂടിയാണ് ‘വിജയാനന്ദ് ‘.

ഒരു ബയോപിക് നിര്‍മിക്കാനുള്ള അവകാശത്തിനായി നിരവധി ആളുകള്‍ ഞങ്ങളെ സമീപിച്ചിരുന്നു, എന്നാല്‍ ഋഷികയുടെയും നിഹാലിന്റെയും ആത്മാര്‍ത്ഥതയും മികച്ച തിരക്കഥയും അത് ഞങ്ങളെ ഇതിലേക്ക് എത്തിച്ചത്. എന്റെ അച്ഛന്റെ ഇതുവരെയുള്ള യാത്രയോട് നീതി പുലര്‍ത്താന്‍ പറ്റിയ ആളുകളാണ് അവര്‍-വിജയാനന്ദിന്റെ മകന്‍ ആനന്ദ് പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply