‘ വാമനന്‍ ‘ ട്രെയിലര്‍

ഇന്ദ്രന്‍സിനെ നായകനാക്കി നവാഗതനായ എ.ബി. ബിനില്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഹൊറര്‍ സൈക്കോ ത്രില്ലര്‍ വാമനന്റെ ട്രെയിലര്‍ റിലീസായി. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി നിര്‍മിക്കുന്ന ചിത്രത്തില്‍ ബൈജു സന്തോഷ്, അരുണ്‍, നിര്‍മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി. നായര്‍, ദില്‍സ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കോ പ്രൊഡ്യൂസര്‍ സമഹ് അലി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രഘു വേണുഗോപാല്‍, ധോന തോമസ്, രാജീവ് വാര്യര്‍, അശോകന്‍ കറുമത്തില്‍, ബിജു കറുമതില്‍, സുമ മേനോന്‍, ലൈന്‍ പ്രൊഡ്യൂസര്‍ രജിത സുശാന്ത്. അരുണ്‍ ശിവ ഛായഗ്രഹണം നിര്‍വിഹിക്കുന്നു. സംഗീതം നിതിന്‍ ജോര്‍ജ്, എഡിറ്റര്‍ സനല്‍ രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, കല നിധിന്‍ എടപ്പാള്‍, മേക്കപ്പ് അഖില്‍ ടി രാജ്, വസ്ത്രാലങ്കാരം സൂര്യ ശേഖര്‍, അസോസിയേറ്റ് ഡയറക്ടര്‍ ടൈറ്റ്‌സ് അലക്‌സാണ്ടര്‍.ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്‌റ്റേ മാനേജരായി ജോലി ചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ പറയുന്ന ‘വാമനന്‍ ‘ ഡിസംബര്‍ 16ന് പ്രദര്‍ശനത്തിനെത്തും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply