ഓൺ ഡിമാന്റ്‌സിന്റെ ബാനറിൽ ഷഹ്‌മോൻ ബി പറേലിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വവ്വാൽ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കാന്താരയും, പുഷ്പയും പോലുള്ള സിനിമകൾ നമ്മുടെ ഭാഷയിൽ നിന്നും ഉണ്ടാകുമോ എന്ന സംശയത്തിന് വിരാമമിട്ടു കൊണ്ടാണ് വവ്വാലിനെ ഫസ്റ്റ് ലുക്ക് വരവ്. ഇന്ത്യയിലെ സൂപ്പർ താരനിരക്കൊപ്പം മലയാളത്തിലെ പ്രമുഖ നടന്മാർ കൂടെ അണിചേരുമ്പോൾ ചിത്രത്തിന്റെ ഹൈപ്പ് വളരെ മുകളിലെത്തുന്നൂ.പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മനോജ് എം. ജെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കലാണ്. സംഗീതം-ജോൺസൺ പീറ്റർ.അഭിമന്യു സിംഗ്, മകരന്ദ് ദേശ്പാണ്ഡേ, ലെവിൻ സൈമൺ, ലക്ഷ്മി ചപോർക്കർ, ഗോകുലൻ, പ്രവീൺ, മെറിൻ ജോസ്, മണികണ്ഠൻ ആചാരി, സുധി കോപ്പ, ദിനേശ് ആലപ്പി, ഗോകുലൻ, ഷഫീഖ്, ജയകുമാർ കരിമുട്ടം, മൻരാജ്, ശ്രീജിത്ത് രവി, ജോജി കെ ജോൺ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

