ലോകസിനിമയുടെ അഭിമാനമാവാൻ ഡോ ബിജുവിന്റെ ‘പപ്പ ബുക്ക’; ട്രെയ്ലർ പുറത്ത്

ഡോ. ബിജു സംവിധാനം ചെയ്ത ‘പപ്പ ബുക്ക’യുടെ ട്രെയ്ലർ പുറത്ത്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പപ്പുവ ന്യൂ ഗിനിയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്‌കർ എൻട്രി കൂടിയാണ് ചിത്രം. ചരിത്രത്തിൽ ആദ്യമായാണ് പാപ്പുവ ന്യൂ ഗിനി ഒസ്‌കാറിനായി ഔദ്യോഗികമായി ഒരു സിനിമ സമർപ്പിക്കുന്നത്. പാപ്പുവ ന്യൂ ഗിനിയുടെ ഓസ്‌കാർ സെലക്ഷൻ കമ്മിറ്റി ആണ് ചിത്രം തിരഞ്ഞെടുത്തത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സംവിധായകൻ സംവിധാനം ചെയ്ത ചിത്രം ഔദ്യോഗികമായി ഓസ്‌കാറിൽ മറ്റൊരു രാജ്യത്തെ പ്രതിനിധീകരിക്കുവാനായി തിരഞ്ഞെടുക്കപ്പെടുന്നത് എന്ന പ്രത്യേകതയും പപ്പ ബുക്ക എന്ന ചിത്രത്തിനുണ്ട്.

ഇന്ത്യയും പാപ്പുവ ന്യൂ ഗിനിയും സംയുക്ത നിർമാണ പങ്കാളികൾ ആയ ‘പപ്പ ബുക്ക’ പൂർണ്ണമായും പാപ്പുവ ന്യൂ ഗിനിയിൽ ആണ് ചിത്രീകരിച്ചത്. പാപ്പുവ ന്യൂ ഗിനിയൻ ഭാഷ ആയ ടോക് പിസിന് ഒപ്പം ഹിന്ദി ,ബംഗാളി , ഇംഗ്ലീഷ് ഭാഷകളും ചിത്രത്തിൽ ഉണ്ട്. പാപ്പുവ ന്യൂ ഗിനിയൻ നിർമാണ കമ്പനി ആയ നാഫയുടെ ബാനറിൽ നോലെന തൌലാ വുനം, ഇന്ത്യൻ നിർമാതാക്കൾ ആയ അക്ഷയ് കുമാർ പരിജ (അക്ഷയ് പരിജാ പ്രൊഡക്ഷൻസ് ), പാ രഞ്ജിത്ത് (നീലം പ്രൊഡക്ഷൻസ്), പ്രകാശ് ബാരെ ( സിലിക്കൻ മീഡിയ ) എന്നിവർ ചേർന്നാണ് നിർമാണം.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പ ബുക്കയെ അവതരിപ്പിക്കുന്നത് 85 വയസ്സുള്ള പപ്പുവ ന്യൂ ഗിനിയിലെ ട്രൈബൽ വിഭാഗത്തിൽ നിന്നുമുള്ള സിനെ ബൊബോറൊ ആണ് . ഇന്ത്യയിൽ നിന്നും പ്രശസ്ത ബംഗാളി നടി റിതാഭാരി ചക്രബർത്തി , മലയാളി നടൻ പ്രകാശ് ബാരെ എന്നിവർ ആണ് ചിത്രത്തിൽ ഉള്ളത്. ജോൺ സൈക്, ബാർബറ അനാറ്റു, ജേക്കബ് ഒബുരി, സാന്ദ്രാ ദാവുമ, ക്ലെമന്റ് ജിമാ , മാക്‌സ് മാസോ തുടങ്ങിയവർ ആണ് മറ്റു അഭിനേതാക്കൾ. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് മൂന്നു തവണ ഗ്രാമി പുരസ്‌കാരം ലഭിച്ചിട്ടുള്ള റിക്കി കേജ് ആണ്. ചായാഗ്രാഹണം യെദു രാധാകൃഷ്ണൻ, കോറൈറ്റർ ദാനിയൽ ജോനർദഗ്ട്ട്, എഡിറ്റർ ഡേവിസ് മാനുവൽ.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply