ലൈഫ് ഓഫ് ജോ എന്ന ചിത്രത്തിന്‍റെ പൂജ കഴിഞ്ഞു

നടന്‍ അലന്‍സിയാരുടെ സാന്നിധ്യത്തില്‍ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ജെ പി ആര്‍ ഫിലിംസിന്റെ ബാനറില്‍ ജോബി ജോസഫ് നിര്‍മ്മിച്ച് എപി ശ്യാം ലെനിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോ. ഡി ഓ പി മധു മടശ്ശേരി നിര്‍വഹിക്കുന്നു.

ചെറായി കുഴുപ്പിള്ളി ഇന്ദ്രിയ സാന്‍ഡ്‌സ് റിസോര്‍ട്ടില്‍ വച്ചാണ് പൂജ കര്‍മ്മം നടന്നത്. ചടങ്ങില്‍ ഭദ്രദീപം തെളിയിച്ചത് നടന്‍ അലന്‍സിയര്‍ ആണ്. മുന്‍മന്ത്രി ശര്‍മ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. പെട്ടിലാമ്പട്ര, ബാച്ചിലേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം എ പി ശ്യാം ലെനിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കഥയും തിരക്കഥയും കണ്ണന്‍ കരുമാല്ലൂര്‍, സന്തോഷ് കരുമാല്ലൂര്‍ എന്നിവരുടേതാണ്. തിരക്കഥ ദിലീപ് കരുമാല്ലൂര്‍. എഡിറ്റിംഗ് അഖില്‍ ഏലിയാസ്. സംഗീതം വിമല്‍ റോയ്. കോസ്ടുംസ് സുനില്‍ റഹ്മാന്‍. ആര്‍ട്ട് സ്വാമി. മേക്കപ്പ് മനോജ് ജെ മനു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിച്ചാര്‍ഡ്. ഡിസൈന്‍ ഷിബിന്‍ സി ബാബു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply