റിയാദ് : റിയാദിൽ പ്രശസ്ത ഗായകൻ ഷഹബാസ് അമന്റെ സംഗീത, ഗസൽ സന്ധ്യ ഒരുക്കി മലയാളി ചെറുപ്പക്കാരുടെ കൂട്ടായ്മയായ നഹ്ദ ഫുട്ബാൾ ക്ലബ്. ക്ലബിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് സംഗീത, ഗസൽ സന്ധ്യ ഒരുക്കുന്നത്.. ‘ഷഹബാസ് പാടുന്നു’ എന്ന ശീർഷകത്തിൽ വെള്ളിയാഴ്ച വൈകീട്ട് ആറിന് റിയാദ് യർമുഖ് അൽ അംബ്രോതറ പാലസിലാണ് പരിപാടി.
ചാന്തുപൊട്ട്, മായാനദി, വെള്ളം, എന്നീ സിനിമകളിലെ ഷഹബാസ് അമന്റെ പാട്ടുകൾ മലയാളികൾക്ക് മറക്കാൻ പറ്റാത്ത പ്രിപ്പപ്പെട്ട ഗാനങ്ങളാണ്. അസാമാന്യമായ ശബ്ദസൗദര്യവും , മികവുറ്റ സംഗീതവും കൊണ്ട് ആസ്വാദക മനസ് കീഴടക്കിയ ഷഹബാസ് അമന്റെ സംഗീത പരിപാടി ആസ്വദിക്കാൻ വിപുല സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
സംഗീത പരിപാടിക്ക് ശേഷം ഫുട്ബൾ പ്രേമികൾക്ക് ബ്രസീലും കാമറോണും മാറ്റുരക്കുന്ന ഫിഫ വേൾഡ് കപ്പ് മത്സരം വലിയ സ്‌ക്രീനിൽ കാണാനുള്ള സൗകര്യവും ഒരുക്കും എന്ന് സംഘടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0534183146 എന്ന നമ്പറിൽ ബന്ധപ്പെടാം. പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഗായകൻ ഷഹബാസ് അമൻ ബുധനാഴ്ച രാത്രി റിയാദിലെത്തി. സംഘാടകർ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ വരവേറ്റു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

