റിമ കല്ലിങ്കൽ നായികയാവുന്ന ‘തിയറ്റർ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ

അന്താരാഷ്ട്ര- ദേശീയ പുരസ്‌ക്കാരങ്ങൾ നേടിയ ‘ബിരിയാണി’ എന്ന ചിത്രത്തിനു ശേഷം റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന ‘തിയറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

അൻജന- വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പ്,വി.എ ശ്രീകുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിച്ച ‘തെക്ക് വടക്ക്’ സിനിമയ്ക്കു ശേഷം അൻജന-വാർസ് നിർമ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം വർക്കലയിലും പരിസരങ്ങളിലുമായി പൂർത്തിയായി. തെങ്ങിൽ കയറുന്ന റിമയുടെ ചിത്രം ഒരു യുവാവ് പകർത്തുന്ന നിലയ്ക്കുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങിട്ടുള്ളത്.

‘ഇന്നത്തെ ലോകത്ത് മനുഷ്യർ സ്വന്തം വിശ്വാസങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചു യാഥാർത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് കഥയുടെ പ്രമേയം’ സംവിധായകൻ സജിൻ ബാബു പറഞ്ഞു.

‘വൈറൽ യുഗത്തിന്റെ കഥയാണിത്. തിയറ്ററുകളിലൂടെ ‘തിയറ്റർ’ സിനിമ ജനങ്ങളിൽ എത്തണം എന്നതാണ് ആഗ്രഹം. നല്ല മലയാളം സിനിമകൾ ലോകോത്തര ഫെസ്റ്റിവെൽ വേദികളിൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതി മാറണം’ നിർമ്മാതാവ് അൻജന ഫിലിപ്പ് പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply