ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഏറ്റവും ബജറ്റിൽ ഒരുങ്ങുന്ന ചിത്രങ്ങളിലൊന്നാണ് ‘രാമായണ’. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായാണ് എത്തുന്നത്. രൺബീർ കപൂർ ശ്രീരാമനും കന്നഡ താരം യഷ് രാവണനുമാവുന്ന ചിത്രത്തിന്റെ നിർമ്മാണം നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, വിഎഫ്എക്സ് സ്റ്റുഡിയോ ഡിനെഗ്, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ്. ഇപ്പോഴിതാ രാമായണ: ദി ഇൻട്രൊഡക്ഷൻ എന്ന ഇൻഡ്യൻ ഇതിഹാസ ചിത്രത്തിന്റെ ഗ്രാന്റ് പ്രോമോ ലോഞ്ച് 2025 ജൂലൈ 3-ന് നടന്നു.
ദീർഘവീക്ഷണമുള്ള ഫിലിം മേക്കറും, നിർമ്മാതാവുമായ നമിത് മൽഹോത്രയുടെ നേതൃത്വത്തിൽ യാഷ് സഹനിർമ്മാതാവായി അണിയറയിൽ പുരോഗമിക്കുന്ന രാമായണ സിനിമയിൽ, ഓസ്‌കാർ ജേതാക്കളായ സാങ്കേതിക വിദഗ്ധർ, ഹോളിവുഡിലെ തന്നെ ഏറ്റവും മികച്ച ടെക്‌നിഷ്യൻസ്, ലോകോത്തര നിലവാരമുള്ള വാൻ താരനിര എന്നിങ്ങനെ ഒരു ശക്തമായ ക്രീയേറ്റീവ് ടീമിനെ തന്നെ ഒരുമിച്ച് കൊണ്ടുവരുന്നു ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ഈ പുരാണ സിനിമയെ വൻ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
അതിനാൽ തന്നെ ഒമ്പത് ഇന്ത്യൻ നഗരങ്ങളിലുടനീളമുള്ള ആരാധകർക്കായി വിവിധ സ്‌ക്രീനുകളിലും ഒപ്പം ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റുന്ന തരത്തിലുമാണ് ഈ സിനിമയുടെ പ്രോമോ ലോഞ്ച് ചെയ്തത്. ലോകത്തിലെ തന്നെ ശക്തമായ ഇതിഹാസങ്ങളിലൊന്നിനെ ഇന്ത്യൻ സംസ്‌കാരത്തിൽ വേരൂന്നി അതിനൂതന സിനിമാറ്റിക് അനുഭവത്തിൽ ലോകത്തിനായി പുനരാവിഷ്‌കരിച്ചിരിക്കുകയാണ് നിതീഷ് തിവാരിയും സംഘവും.