‘രാത്രിയിൽ സുഹൃത്തിനൊപ്പം നടക്കുമ്പോൾ ഒരു മദ്യപാനി എന്നെക്കയറിപ്പിടിച്ചു’; കീർത്തി സുരേഷ്

തെന്നിന്ത്യൻ യുവനടിമാരിൽ ശ്രദ്ധേയയാണ് കീർത്തി സുരേഷ്. ഒരിക്കൽ തനിക്കുനേരിട്ട ദുരനുഭവത്തെക്കുറിച്ച് താരം തുറന്നുപറയുകാണ്. കീർത്തിയുടെ വാക്കുകൾ,

‘ഒരു ദിവസം രാത്രിയിൽ സുഹൃത്തിനോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു. അപ്പോൾ മദ്യപിച്ചെത്തിയ ഒരു യുവാവ് എന്നെ കയറിപ്പിടിച്ചു. ഉടൻതന്നെ ഞാൻ പ്രതികരിച്ചു. അയാളുടെ കവിളിൽ ഞാൻ അടിച്ചു. അതിന് ശേഷം ഞാനും സുഹൃത്തും മുന്നോട്ടുനടന്നു. കുറച്ച് കൂടി മുന്നോട്ടു പോയപ്പോൾ എന്റെ തലയിൽ കനത്തൊരു അടിയേറ്റു.

അടി കിട്ടിയതിന് ശേഷം കുറച്ച് സമയം എടുത്തതിന് ശേഷമാണ് എന്താണ് സംഭവിച്ചതെന്ന് മനസിലായത്. പിന്നെ തിരിഞ്ഞു നോക്കിയപ്പോഴാണു നേരത്തെ അടി കൊടുത്ത മദ്യപാനി! എന്റെ തലയ്ക്കിട്ട് അടിച്ചിട്ട് ഓടി രക്ഷപ്പെടുകയാണെന്ന് മനസിലായത്. ഉടൻ തന്നെ സുഹൃത്തിനോടൊപ്പം അയാളെ ഓടിച്ചിട്ടുപിടിച്ചു. എന്നിട്ട് അടുത്തുള്ള പോലീസ് ബൂത്തിൽ ഏൽപ്പിച്ചു. അതിന് ശേഷമാണ് ഞങ്ങൾ പോയത്. വലിയ വിഷമമുണ്ടാക്കിയ സംഭവമായി അത്’  കീർത്തി സുരേഷ് പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply