ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയുടെയും കിയാര അഡ്വാനിയുടെയും വിവാഹവിഡിയോ പുറത്ത്. രാജകീയമായ പ്രൗഢിയോടെയായിരുന്നു വിവാഹാഘോഷം. ജയ്‌സാൽമീറിലെ സൂര്യഗാർ കൊട്ടാരമായിരുന്നു വിവാഹവേദി. അതിനു ശേഷം അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി റിസപ്ഷൻ നടത്തി.
‘ലസ്റ്റ് സ്റ്റോറീസ്’ എന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രത്തിൻറെ പാക്കപ്പ് പാർട്ടിയിൽ വച്ച് ആരംഭിച്ച പരിചയമാണ് ഇരുവർക്കുമിടയിലെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമൊക്കെ നീണ്ടത്. ഷേർഷ എന്ന സിനിമയിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
കരൺ ജോഹർ, ഷാഹിദ് കപൂർ, മനീഷ് മൽഹോത്ര, മലേക അറോറ, മിറ രാജ്പുത്, ജൂഹി ചൗള എന്നിവർക്കൊപ്പം മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയും ഭർത്താവ് ആനന്ദ് പിരാമലും വിവാഹത്തിൽ പങ്കെടുത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

