നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. ഒത്തിരി യുവ ആരാധകരുള്ള നടിയാണ് ജാൻവി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധനേടാറുണ്ട്. 2018ൽ പുറത്തിറങ്ങിയ ‘ദഡക്ക്’ എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ അടുത്തിടെ താരം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരിക്കൽ വീട്ടുകാർ അറിയാതെ താൻ ഒരു പയ്യനെ മുറിയിലേക്ക് കയറ്റിയെന്നും പിതാവ് ബോണി കപൂർ അത് കണ്ടുപിടിച്ചെന്നുമാണ് ജാൻവി വെളിപ്പെടുത്തിയത്.
‘മിസ്റ്റർ ആൻഡ് മിസിസ് മഹി’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയ്ക്കിടെ ‘മാഷ്ബ്ൾ ഇന്ത്യ’ എന്ന യൂട്യൂബ് ചാനലിനോടാണ് ഇക്കാര്യം പറഞ്ഞത്. ജാൻവിയുടെ മുംബയിലെ പഴയ ഫ്‌ലാറ്റിന് മുമ്പിൽ വച്ചാണ് ഈ അഭിമുഖം ഷൂട്ട് ചെയ്തത്. ജാൻവിയുടെ അമ്മ ശ്രീദേവി മുംബയിൽ ആദ്യം വാങ്ങിയ ഫ്‌ലാറ്റാണ് അത്. ഇത് ചുണ്ടിക്കാട്ടിയാണ് ഇക്കാര്യം നടി പറഞ്ഞത്.’ഒരിക്കൽ ഞാൻ ഒരു പയ്യനെ എന്റെ റൂമിൽ കയറ്റി. ആ പയ്യൻ മുൻവാതിൽ വഴി പുറത്തുപോയാൽ പ്രശ്നമാണെന്ന് തോന്നി. അതുകൊണ്ട് അവനോട് പുറത്തേക്ക് ചാടാൻ പറഞ്ഞു. ഒന്നാമത്തെ നിലയിലായിരുന്നു ഞങ്ങളുടെ ഫ്‌ളാറ്റ്. അതിനാൽ താഴെ പാർക്ക് ചെയ്തിരിക്കുന്ന എന്റെ കാറിന് മുകളിലേക്ക് ചാടി ഉരുണ്ട് താഴെക്കെത്തിയാൽ മതിയെന്ന് ഞാൻ അയാളോട് പറഞ്ഞു.
നല്ല ഉയരമുള്ള കാറാണ് എന്റെത്. അവൻ അങ്ങനെ തന്നെ ചെയ്തു. പക്ഷേ ഇതെല്ലാം സിസിടിവി ക്യാമറ വഴി അച്ഛൻ കാണുന്നുണ്ടായിരുന്നു. നീ എന്തൊക്കെയാണ് ചെയ്യുന്നതെന്നായിരുന്നു ചോദ്യം. ഇനി ആരും ഇതിനകത്ത് വരാതിരിക്കാനും ചാടാതിരിക്കാനും അച്ഛൻ എന്റെ മുറിക്ക് പുറത്ത് ഗ്രില്ല് വച്ചു’, ജാൻവി പറഞ്ഞു.
ചിരിച്ചുകൊണ്ടാണ് ഈ രസകരമായ അനുഭവം താരം പങ്കുവച്ചത്. പക്ഷേ പയ്യന്റെ പേര് നടി വെളിപ്പെടുത്തിയില്ല. ഇതുപോലെ ഒരിക്കൽ അച്ഛൻ ബോണി കപൂറും ഹോട്ടൽ ജനാല വഴി പുറത്തേക്ക് ചാടിയിട്ടുണ്ടെന്നും അഭിമുഖത്തിൽ ജാൻവി പറഞ്ഞു. വിവാഹത്തിന് മുൻപ് അമ്മ ശ്രീദേവിയെ കാണാൻ പോയപ്പോഴായിരുന്നു അതെന്നും താരം വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

