മലയാളികൾക്കും പ്രിയപ്പെട്ട താരമാണ് രമ്യാ കൃഷ്ൺ. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അവർ വേഷമിട്ടിട്ടുണ്ട്. തെന്നിന്ത്യയിലെ മുന്നിരനായികമാരില് ഒരാളായിരുന്ന രമ്യാ കൃഷ്ണന് ലക്ഷക്കണക്കിന് ആരാധകരുണ്ട്. താരം ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് പടയപ്പയിലെ നീലാംബരി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ്. കരിയറില്‍ നായികയായി തിളങ്ങുന്ന കാലത്ത് തന്നെയാണ് രമ്യ രജിനികാന്തിനെതിരേ ശക്തമായ വില്ലൻ കഥാപാത്രം ചെയ്തത്.
അടുത്തിടെ വന്ന സിനിമകളില്‍ രമ്യയ്ക്ക് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത ചിത്രം ബാഹുബലിയാണ്. അതേസമയം രമ്യയുടെ കരിയര്‍ അത്ര സുഖമമായ പാതയിലൂടെയായിരുന്നില്ല. കരിയറില്‍ ഏറ്റക്കുറച്ചിലുകള്‍ ഒരു പോലെ നേരിട്ട നടി കൂടിയാണ് രമ്യ കൃഷ്ണന്. നേരം പുലരുമ്പോള്‍ എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി രമ്യ കൃഷ്ണന് അഭിനയിക്കുന്നത്. പക്ഷെ റിലീസ് വൈകിയ ചിത്രം 1986ലാണ് പുറത്തിറങ്ങുന്നത്. അപ്പോഴേക്കും രമ്യ മറ്റു ചില തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലൊക്കെ അഭിനയിച്ചിരുന്നു.കരിയറിന്റെ തുടക്കത്തില്‍ നായികയായി രമ്യ എത്തിയപ്പോഴും തമിഴ് തെലുങ്കു സിനിമകളില്‍ അഭിനയിക്കുന്നതല്ലാതെ വലിയ ഹിറ്റുകളൊന്നും നടിക്കു ലഭിച്ചില്ല. പല ചിത്രങ്ങളും പരാജയങ്ങളായി. ഇങ്ങനെ വന്നതോടെ രമ്യയെ നായികയായി കാസ്റ്റ് ചെയ്ത പല സംവിധായകരും അവരെ സിനിമയില്‍നിന്ന് ഒഴിവാക്കാന്‍ തുടങ്ങി.
വിജയം നേടിത്തരുന്ന നായികമാരെ മാത്രമേ അവര്‍ക്ക് ആവശ്യമുണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ രമ്യയ്ക്ക് പല സിനിമകളും കൈയില്‍ നിന്നു പോയി. തെലുങ്ക് സിനിമയില്‍ ഓഫറുകള്‍ കുറഞ്ഞു തുടങ്ങിയപ്പോള്‍ രമ്യയെ വീണ്ടും ട്രാക്കിലേക്ക് എത്തിച്ചത് കെ. രാഘവേന്ദ്ര റാവുവാണ്. രമ്യയുടെ അഭിനയം ശ്രദ്ധയില്‍പ്പെട്ട് അല്ലുഡുഗാരു എന്ന ചിത്രത്തിന് വേണ്ടി രാഘവേന്ദ്ര റാവു രമ്യയെ വിളിച്ചു. സെക്കന്‍ഡ് ഹീറോയിന് ആയിട്ടാണ് രമ്യ കൃഷ്ണനെ സിനിമയിലേക്ക് വിളിച്ചത്. നടന് മോഹന്‍ ബാബുവിനൊപ്പമായിരുന്നു രമ്യ അഭിനയിച്ചത്.
ചിത്രത്തിലെ രമ്യയുടെ അഭിനയം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. രാഘവേന്ദ്ര റാവുവിന്റെ ലിസ്റ്റിൽ ഇടംനേടിയ രമ്യയ്ക്കു പിന്നീടു തിരിഞ്ഞുനേക്കേണ്ടിവന്നില്ല. രമ്യയെ വച്ചു തുടര്‍ച്ചയായി സിനിമകള്‍ ചെയ്തു. രാഘവേന്ദ്രയാണ് തനിക്ക് വിജയം തന്നതെന്നും മറ്റുള്ളവര്‍ തന്നെ നിര്ഭാഗ്യവതിയായിട്ടാണ് കണ്ടതെന്നും രമ്യ കൃഷ്ണന് ഒരിക്കൽ പറഞ്ഞിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

