സമീപകാലത്ത് ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയ നടിയാണ് ഗായത്രി സുരേഷ്. പ്രണവ് മോഹൻലാലിനോടുള്ള തന്റെ ഇഷ്ടം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് ഗായത്രി ട്രോളന്മാരുടെ ഇരയായത്. ഒരു എലിജിബിൾ ബാച്ചിലർ എന്ന നിലയ്ക്കാണ് പ്രണവിനെ ഇഷ്ടമാണെന്ന് പറഞ്ഞതെന്നാണ് ഗായത്രി സുരേഷ് പിന്നീട് തന്റെ ഭാഗം വിശദീകരിച്ച് പറഞ്ഞത്.
ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തെലുങ്കിലും ഗായത്രിക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ട്. മുപ്പത്തിരണ്ടുകാരിയായ ഗായത്രിയുടെ തുടക്കം കുഞ്ചാക്കോ ബോബൻ സിനിമ ജമ്‌നാപ്യാരിയിലൂടെയായിരുന്നു.
നടിയുടെ പുതിയ സിനിമ ബദൽ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഗയാത്രി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. രണ്ട് വർഷം മുമ്പ് തനിക്ക് ബോധം കുറവായിരുന്നതുകൊണ്ടും ആളുകൾ പിരികേറ്റിയത് കൊണ്ടും വരും വരായ്കകൾ ചിന്തിക്കാതെ എന്തൊക്കയോ പറയുകയായിരുന്നുവെന്നാണ് ഗായത്രി പുതിയ അഭിമുഖത്തിൽ പറയുന്നത്.
തനിക്ക് കുറേ തെറ്റുകൾ പറ്റിയതായും ഗായത്രി സമ്മതിച്ചു. ‘ബ്യൂട്ടി പേജെന്റ്‌സിന്റെ ഭാഗമായത് സിനിമയിൽ അവസരം കിട്ടാനാണ്. മിസ് കേരളയിൽ പങ്കെടുത്താൽ മീഡിയ ശ്രദ്ധിക്കുമല്ലോ. പണ്ട് മുതൽ പൃഥ്വിരാജിലെ ഫയർ എനിക്കിഷ്ടമാണ്. കാരണം അദ്ദേഹം അദ്ദേഹത്തിൽ വിശ്വസിച്ചതുകൊണ്ടാണ് ഈ നിലയിൽ എത്തിയത്.’
‘അതുകൊണ്ട് തന്നെ അദ്ദേഹം ഒരു തരത്തിൽ എന്റെ ഇൻസ്പിരേഷനാണ്. ചെറുപ്പം മുതൽ ഞാൻ എന്നെ സ്വയം വാലിഡേറ്റ് ചെയ്യാറുണ്ടായിരുന്നു. പിന്നെ ആളുകൾ എന്നെ വാലിഡേറ്റ് ചെയ്യുന്നതും എനിക്ക് ഇഷ്ടമാണ്. ആളുകളോട് പെട്ടന്ന് ദേഷ്യം വരാത്ത ഒരാളാണ് ഞാൻ. രണ്ട് വർഷം മുമ്പ് വരെ സങ്കടം ഞാൻ പുറത്ത് കാണിക്കുമായിരുന്നു ഇപ്പോൾ അതില്ല.’
‘എന്റെ ജേർണി എന്റെ മാത്രം തീരുമാനങ്ങളിൽ ജനിച്ചതാണ്. എനിക്ക് ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ട്. അതെല്ലാം കറക്ട് ചെയ്ത് നന്നാവണം എന്ന് ആഗ്രഹിക്കുന്നുണ്ടെന്നുമാണ്’, ഗായത്രി പറഞ്ഞത്. പ്രണവിനോടുള്ള വികാരമെന്താണെന്ന് ചോദിച്ചപ്പോൾ നടി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു… ‘രണ്ട് വർഷം മുമ്പ് എനിക്ക് ബോധം കുറവായിരുന്നു. പക്ഷെ എനിക്ക് പ്രണവിനോട് നല്ല ഇഷ്ടവുമുണ്ടായിരുന്നു.’
‘പ്രണവിനെ കുറിച്ച് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടും മറ്റും അടുത്ത് അറിയാൻ താൽപര്യമുണ്ടായിരുന്നു. പ്രണവുമായുള്ള സൗഹൃദമാണെങ്കിലും മതിയെന്നാണ് ഞാൻ ആഗ്രഹിച്ചത്. പിന്നെ ഞാൻ ഒരു ഫാന്റസി പേഴ്‌സണാണ്. അതുകൊണ്ടാണ് ഒരുപാട് വിളിച്ച് പറഞ്ഞതും ഈഗോ കയറിയതും ആളുകൾ പിരികേറ്റിയതുമെല്ലാം.’
‘അതുകൊണ്ടൊക്കെയാണ് കൂടുതൽ വിളിച്ച് പറഞ്ഞത്. ഇപ്പോൾ എല്ലാത്തിലും എനിക്ക് ക്ലാരിറ്റി വന്നിട്ടുണ്ടെന്നാണ്’, ഗായത്രി തന്റെ ജീവിതത്തിലുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് പറഞ്ഞത്. ഏപ്രിൽ അഞ്ചിനാണ് ഗായത്രിയുടെ ബദൽ റിലീസ് ചെയ്യാൻ പോകുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

