രജനി കാന്തിന്റെ സിനിമ നഷ്ടപ്പെട്ടു; കാരണം വെളിപ്പെടുത്തി ഹരീഷ് പേരടി

തെന്നിന്ത്യൻ ചലച്ചിത്രസ്വാദകരുടെ പ്രിയ നടനാണ് ഹരീഷ് പേരടി. വ്യത്യസ്തമായ അഭിനയശൈലിയാണ് പേരടിയെ ശ്രദ്ധേയനാക്കിയത്. വില്ലൻ വേഷങ്ങളും ക്യാരക്ടർ റോളുകളും താരം ഒരുപോലെ കൈകാര്യം ചെയ്യുന്ന നടനാണ് പേരടി. മികച്ച നടൻ മാത്രമല്ല, രാഷ്ട്രീയ-സാമൂഹിക വിമർശകൻ കൂടിയാണ് താരം. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിൽ താരം മടി കാണിക്കാറില്ല. അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വൻ ആക്രമണങ്ങളും താരം നേരിടേണ്ടി വന്നിട്ടുണ്ട്.

രജനി സാറിന്റെ ജയിലർ സിനിമയിലേക്ക് തന്നെ വിളിച്ചിരുന്നതായി ഹരീഷ് പറഞ്ഞു. ലാലേട്ടൻ ആണ് അതിലുള്ള ഒരാൾ. രജനി സാറിന്റെ സിനിമയിൽ അഭിനയിക്കുക എന്നത് എന്റെ എത്രയോ കാലത്തെ സ്വപ്നമാണ്. സംവിധായകൻ നെൽസൺ ആണ്. നെൽസൺ കോലമാവ് കോകില ചെയ്തപ്പോൾ ഞാനാണ് അതിൽ പ്രധാന വില്ലൻ വേഷം ചെയ്തത്.

ഇതിലൊരു കഥാപാത്രത്തിന് വിളിച്ച ദിവസം ഞാൻ മലൈകോട്ടൈ വാലിബനിൽ കാളവണ്ടി ഓടിച്ച് പഠിക്കാൻ പോവുകയായിരുന്നു. കാളവണ്ടി എന്ന് പറഞ്ഞാൽ അവിടെ കൂറ്റൻ കാളകളാണ് ഉള്ളത്. അത് ഓടിച്ച് പഠിക്കാൻ വരണമെന്ന് ലിജോ പ്രത്യേകം പറഞ്ഞതാണ്. ലിജോയെ പോലുള്ള ആള് എന്നെ അങ്ങനെ വിളിക്കുമ്പോൾ എന്ത് ചെയ്യും. ഞാൻ അവരോട് പറഞ്ഞു, ഇങ്ങനെയൊരു സിനിമയാണ്, വലിയൊരു ആഗ്രഹം തന്നെയാണ് എന്ന് പറഞ്ഞു. ഇങ്ങനെയുള്ള സിനിമകൾ കാരണം പലപ്പോഴും പല നല്ല സിനിമകളും നഷ്ടപ്പെട്ടിട്ടുണ്ട്. അത് പിന്നെ സിനിമയുടെ ഭാഗമാണെന്ന് പേരടി പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply