യുവാക്കളെ ഇളക്കിമറിച്ച് അനുപമയുടെ ഇന്റിമേറ്റ് സീന്‍; ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

നിവിന്‍ പോളി നായകനായ പ്രേമം സിനിമയിലൂടെ ചലച്ചിത്രരംഗത്തു തുടക്കംകുറിച്ച നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമം മലയാളികള്‍ നെഞ്ചേറ്റിയ പോലെ അനുപമയെയും ആരാധകര്‍ ഏറ്റെടുത്തു. പ്രേമത്തിനു ശേഷം നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തി. തെലുങ്ക്, തമിഴ്, കന്നഡയില്‍ നിന്ന് വന്‍ ഓഫറുകള്‍ താരത്തിനു ലഭിച്ചു. ഇപ്പോള്‍ തെലുങ്കിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ് അനുപമ.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുപമ പുതിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നതിലും സന്തോഷം കണ്ടെത്തുന്നു. അനുപമ നായികയാകുന്ന പുതിയ ചിത്രം ടില്ലു സ്വകയറിന്റെ പോസ്റ്റര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വലിയ ചര്‍ച്ചയാവുന്നത്. നായകനൊപ്പമുള്ള അനുപമയുടെ ഇന്റിമേറ്റ് സീന്‍ ആണ് പോസ്റ്ററിലുള്ളത്. ഇത് ഒരുകൂട്ടം ആരാധകരെ അസ്വസ്ഥരാക്കി. അനുപമ ഇത്തരം സിനിമകള്‍ ചെയ്യുന്നത് ഇഷ്ടമല്ലെന്നാണ് പ്രതികരണങ്ങള്‍. താരത്തില്‍ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ലെന്നും ആരാധകര്‍ പറയുന്നു. ഇത്തരത്തിലുള്ള സിനിമകള്‍ ചെയ്താല്‍ താരത്തോടുള്ള ഇഷ്ടം നഷ്ടപ്പെടുമെന്നും ആരാധകര്‍ പറയുന്നു.

തമിഴ്, തെലുങ്ക് ആരാധകരാണ് അനുപമയുടെ പോസ്റ്ററിനെതിരേ പരാതികളുമായി രംഗത്തെത്തിയിരിക്കുന്നത്. മലയാളി ആരാധകരുടെ കമന്റുകളും കാണാന്‍ സാധിക്കും. അതേസമയം, അനുപമ ഇതുവരെ ആരാധകരുടെ കമന്റുകളോടു പ്രതികരിച്ചിട്ടില്ല.

 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply