യുവതാരങ്ങള്‍ ഒന്നിക്കുന്ന ‘കട്ടീസ് ഗ്യാങ്ങ്’; ചിത്രീകരണം പുരോഗമിക്കുന്നു

യുവതാരങ്ങളായ ഉണ്ണി ലാലു, സജിന്‍ ചെറുകയില്‍, അല്‍താഫ് സലീം, വരുണ്‍ ധാര, സ്വാതി ദാസ് പ്രഭു തുടങ്ങിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനില്‍ ദേവ് സംവിധാനം ചെയ്യുന്ന ‘കട്ടീസ് ഗ്യാങ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. ഓഷ്യാനിക്ക് സിനിമാസിന്റെ ബാനറില്‍ സുഭാഷ് രഘുറാം സുകുമാരന്‍ നിര്‍മ്മിച്ച് രാജ് കാര്‍ത്തിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ പ്രമോദ് വെളിയനാട്, മൃദുല്‍, അമല്‍രാജ് ദേവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിഖില്‍ വി നാരായണന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം റിയാസ് കെ ബദര്‍ ആണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം നല്‍കും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശശി പൊതുവാള്‍, ആര്‍ട്ട്: ശ്രീനു കല്ലേലില്‍, വസ്ത്രലങ്കാരം: സൂര്യ ശേഖര്‍, മേക്കപ്പ്: ഷാജി പുല്‍പ്പള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റിയാസ് ബഷീര്‍, രജീഷ് രാജന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സുരേഷ് മിത്രക്കരി, പ്രൊഡക്ഷന്‍ മാനേജര്‍ രാംജിത്ത്, ആക്ഷന്‍: അനില്‍, കളറിസ്റ്റ്: ശ്രീക് വാര്യര്‍, സ്റ്റില്‍സ്: കാന്‍ചന്‍ ടി.ആര്‍, പരസ്യക്കല: യെല്ലോ ടൂത്ത്‌സ് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍. ആനക്കട്ടി, കോയമ്പത്തൂര്‍, ചെന്നൈ, ഹൈദ്രാബാദ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply