സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.പിറന്നാൾ ദിനത്തിൽ, ”ഹൃദയത്തിൽനിന്ന് നേരിട്ട്, അരികെ പ്രിയപ്പെട്ടവർ” എന്ന ക്യാപ്ഷനോട് കൂടി മോഹൻലാലാണ് ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. മാളവിക മോഹനനാണ് നായിക. ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവ്വത്തിലെ മറ്റുപ്രധാനതാരങ്ങൾ.
ബന്ധങ്ങളുടെ മാറ്റുരക്കുന്ന ചിത്രമായിരിക്കും ഹൃദയപൂർവ്വമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് നേരത്തേ സൂചിപ്പിച്ചിരുന്നു. അഖിൽ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു ആണ് തിരക്കഥ ഒരുക്കുന്നത്. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ. രാജഗോപാൽ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.
ഗാനങ്ങൾ മനു മഞ്ജിത്ത്. സംഗീതം – ജസ്റ്റിൻ പ്രഭാകർ. കലാസംവിധാനം -പ്രശാന്ത് നാരായണൻ. മേക്കപ്പ്-പാണ്ഡ്യൻ കോസ്റ്റ്യൂം ഡിസൈൻ -സമീരാ സനീഷ് സഹ സംവിധാനം – ആരോൺ മാത്യു രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി. പ്രൊഡക്ഷൻ മാനേജർ – ആദർശ്. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്. ഫോട്ടോ – അമൽ.സി. സദർ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

