മോമോ ഇന്‍ ദുബായ് പ്രദര്‍ശനത്തിന്

അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീന്‍ അസ്‌ലം സംവിധാനം ചെയ്യുന്ന ‘മോമോ ഇന്‍ ദുബായ്’ ഉടന്‍ പ്രദര്‍ശനത്തിനെത്തും.അതിനോടനുബന്ധിച്ച് ‘ അമേരിക്ക ആയാലും ജപ്പാന്‍ ആയാലും മോമോ രാജ്യം വിടുകയാണ് ‘എന്ന കുറിപ്പോടെ ‘മോമോ ഇന്‍ ദുബായ്’ യുടെ പോസ്റ്റര്‍ റിലീസ് ചെയ്തു.

ഹലാല്‍ ലൗ സ്‌റ്റോറി എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മാണത്തിലും ഒരുങ്ങുന്ന ‘മോമോ ഇന്‍ ദുബായ്’ ഒരു ചില്‍ഡ്രന്‍സ്ഫാമിലി ചിത്രമാണ്. ഇമാജിന്‍ സിനിമാസ്, ക്രോസ് ബോര്‍ഡര്‍ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ സക്കരിയ, ഹാരിസ് ദേശം, പി.ബി അനീഷ്, നഹല അല്‍ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് ‘മോമോ ഇന്‍ ദുബായ്’ നിര്‍മിക്കുന്നത്.സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷു നിര്‍വഹിക്കുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply