സിനിമയിലെ തന്റെ അനുഭവങ്ങളെക്കുറിച്ചും തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് നടി നിത്യ മേനോൻ. സിനിമയിൽ തുടരാൻ തനിക്ക് താൽപര്യമില്ലായിരുന്നെന്നും എന്നാൽ എന്തോ ഒരു ശക്തി തന്നെ പിടിച്ച് നിർത്തിയെന്നും നിത്യ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിത്യ മേനോൻ മനസ് തുറന്നത്.
സിനിമയുടെ പ്രോസസ് ഞാൻ ആസ്വദിക്കുന്നേയില്ല. ഒരുപാട് ആളുകൾ എന്നെ നോക്കുന്നത് എനിക്കിഷ്‌ടമല്ല. ഞാൻ നാച്വറൽ ആയ വ്യക്തിയാണ്. എനിക്കൊരു ഫ്രീ ബേർഡ് ആകാനായിരുന്നു ഇഷ്ടം. ഞാൻ ഇമോഷണലി ഇന്റൻസ് ആയ വ്യക്തിയാണ്. അത് പ്രകടിപ്പിക്കാൻ പറ്റിയ ഒരിടമായത് കൊണ്ടായിരിക്കണം സിനിമയിൽ തുടർന്നതെന്നും നിത്യ മേനോൻ പറയുന്നു. ആളുകൾ കരുതുന്നത് ഞാൻ നല്ല സിനിമകൾ തെരഞ്ഞെടുക്കുകയാണെന്നാണ്.
പക്ഷെ യഥാർത്ഥത്തിൽ ഞാനല്ല തെരഞ്ഞെടുക്കുന്നത്. എന്തോ അനുഗ്രഹം കൊണ്ടാണ്. എന്നെ സംബന്ധിച്ച് സിനിമകളിലൂടെയാണ് ഞാൻ ദൈവത്തെ കണ്ടെത്തിയത്. ജീവിതത്തിലുടനീളം ഞാൻ ലക്ഷ്യബോധമുള്ള ആളായിരുന്നു. പക്ഷെ എനിക്കാ വഴിക്ക് പോകാൻ പറ്റിയില്ല. എന്റെ ജീവിതം മറ്റൊരു വഴിക്ക് പോയി. എന്നേക്കാൾ വലിയ ഒരു ശക്തിയാണ് മുന്നോട്ട് നയിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. എന്റെ ജീവിതം എനിക്ക് നിയന്ത്രിക്കാൻ പറ്റാത്ത നിസഹായവസ്ഥയിലാണ് എന്നേക്കാൾ വലിയ ശക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞത്. അതിനെ നമ്മൾ ദൈവമെന്ന് വിളിക്കുന്നെന്നും നിത്യ മേനോൻ അഭിപ്രായപ്പെട്ടു. അഭിനയിച്ച ഭാഷകളിൽ തമിഴും കന്നഡയുമാണ് തനിക്ക് സ്വന്തം വീടായി തോന്നിയതെന്ന് നിത്യ മേനോൻ പറയുന്നു. മലയാളി ആണെങ്കിലും ഞാൻ ബാഗ്ലൂരിൽ നിന്നാണ്. അവിടെ എല്ലാ ഭാഷ പറയുന്നവരുമുണ്ട്. ഞാൻ പഠിച്ച കന്നഡ സ്കൂളിലാണ്. എനിക്ക് കന്നഡയിൽ എഴുതാനും വായിക്കാനും അറിയാം. പക്ഷെ മലയാളത്തിൽ എഴുതാനും വായിക്കാനും പറ്റില്ല.
എന്റേത് മലയാളി കുടുംബമാണ്. പക്ഷെ ഞാൻ കേരളത്തിൽ നിന്നുള്ളയാളല്ല. ഒരാൾ കന്നഡയിൽ സംസാരിക്കുന്ന ആളെ കാണുമ്പോഴുള്ള ഫീൽ മലയാളത്തിൽ നിന്ന് തനിക്കില്ലെന്നും നിത്യ മേനോൻ പറയുന്നു. തന്റെ പേരിനൊപ്പമുള്ളത് ജാതിപ്പേരല്ലെന്നും നിത്യ പറയുന്നു. എന്റെ പേരിനൊപ്പമുള്ളത് ‘മേനേൻ’ ആണ്. എന്റെ കുടുംബത്തിലെ ആർക്കും സർ നേം വേണ്ടായിരുന്നു. ‘മേനേൻ’ എന്ന് ഞാനിട്ടതാണ്. അതൊരു സർ നേം അല്ല. പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും. ബാംഗ്ലൂരിൽ എല്ലാവർക്കും ഇനീഷ്യൽ ഉണ്ട്. എനിക്ക് എൻഎസ് നിത്യ എന്നായിരുന്നു. നളിനി സുകുമാരൻ നിത്യ. ഞാൻ വളർന്ന് പാസ്പോർട്ട് എടുത്തപ്പോൾ അവർ വിളിക്കുന്നത് നളിനി സുകുമാരൻ എന്നൊക്കെ വിളിച്ചു. എനിക്കിത് പറ്റില്ല, ഒരു ഫസ്റ്റ് നെയിമും ലാസ്റ്റ് നെയിമും വേണമെന്ന് തോന്നി.
അവർ ന്യൂമമറോളജി നോക്കി. ഞാൻ ന്യൂമറോളജി പഠിച്ച് പേര് നോക്കി. ‘മേനേൻ’ എന്ന് അനുയോജ്യമായിരുന്നു. അങ്ങനെയാണ് നിത്യ മേനേൻ എന്ന പേരിൽ താനറിയപ്പട്ടതെന്നും നിത്യ വ്യക്തമാക്കി. അച്ഛൻ എത്തീസ്റ്റ് ആണ്. ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല. ടെക്നിക്കലി അച്ഛൻ അയ്യരും അമ്മ മേനോനുമാണ്. പക്ഷെ അതൊരു ഐഡന്റിറ്റി അല്ലെന്നും നിത്യ മേനോൻ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

