കനിഹ എന്ന നടി മലയാളിക്കു പ്രിയപ്പെട്ട താരമാണ്. മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിനു കഴിഞ്ഞു. പഴശിരാജ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം ആരും മറക്കില്ല. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായിട്ടുള്ള കനിഹ സോഷ്യല്‍ മീഡിയയിലും സജീവമാണ്.
മാലി ദ്വീപില്‍ അവധി ആഘോഷിക്കുന്ന നടി കനിഹയുടെ ചിത്രങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ബീച്ചിലും റിസോര്‍ട്ടിലുമൊക്കെ അടിച്ചു പൊളിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഫിറ്റ്‌നസിലും അതീവശ്രദ്ധ പുലര്‍ത്താറുള്ള നടിമാരിലൊരാളാണ് കനിഹ. ഇടയ്ക്കിടെ തന്റെ വര്‍ക്കഔട്ട് വിശേഷങ്ങളും കനിഹ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
ഹോട്ട് ലുക്കിലാണ് ചിത്രങ്ങള്‍. ഷോട്‌സും ബനിയനും ധരിച്ച ചിത്രങ്ങളുമുണ്ട്. ബീച്ചിലും റിസോട്ടിലുമാണ് ഫോട്ടോ ഷൂട്ട് നടത്തിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

