‘മഹാവതാർ നരസിംഹ’; കേരളത്തിലെത്തിക്കാൻ പൃഥ്വിരാജ് പ്രൊഡക്ഷൻസ്, റിലീസ് നാളെ

ഇന്ത്യൻ സംസ്‌കാരത്തിൽ ഊന്നി നിന്ന് കൊണ്ട് ചരിത്രവും പുരാണവും കോർത്തിണക്കിയ ഇതിഹാസ കഥയുമായി ‘മഹാവതാർ നരസിംഹ’ ജൂലൈ 25ന് തിയറ്ററുകളിൽ. ക്ലീം പ്രൊഡക്ഷൻസിന്റെ ബാനറിൽ ശിൽപ ധവാൻ, കുശാൽ ദേശായി, ചൈതന്യ ദേശായി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ബ്രഹ്‌മാണ്ഡ ആനിമേഷൻ ചിത്രം അവതരിപ്പിക്കുന്നത് ഹോംബാലെ ഫിലിംസ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ ഇതുവരെ കാണാത്ത തരത്തിലുള്ള ആനിമേഷൻ മാജിക് ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. വർഷങ്ങളുടെ സമർപ്പിത ഗവേഷണത്തോടെ അശ്വിൻ കുമാർ സംവിധാനം ചെയ്ത ചിത്രം, പ്രഹ്‌ളാദന്റെ അനശ്വരമായ കഥയും പരമ്പരാഗത ടുഡി കലാസൃഷ്ടിയുമായി അത്യാധുനിക 3Dയെ സംയോജിപ്പിക്കുന്ന സിനിമാ സാങ്കേതികതയുടെ അതിനൂതനമായ അവതരണത്തിനുമാണ് തയ്യാറെടുക്കുന്നത്.

പ്രഹ്‌ളാദന്റെ ദിവ്യമായ ഭക്തി, തന്റെ പിതാവായ ഹിരണ്യകശിപുവിന്റെ ക്രൂരമായ അഹങ്കാരവും സ്വേച്ഛാധിപത്യവുമായി ഏറ്റുമുട്ടുന്ന ഒരു പുരാതന ലോകത്തേക്ക് ഈ കഥ പ്രേക്ഷകരെ കൊണ്ടുപോകുന്നു. വിശ്വാസം അപകടത്തിലാകുമ്പോൾ, നരസിംഹയുടെ ഉഗ്രവും വിസ്മയകരവുമായ രൂപത്തിൽ ദൈവത്വം അവതാരമെടുക്കുന്നു. അധർമ്മത്തിന് മേൽ ധർമ്മത്തിന്റെ ശാശ്വതമായ വിജയത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ ആത്മീയ അനുഭവത്തിന്റെ വിസ്മയകാഴ്ചകളുടെ പരകോടിയിൽ എത്തിക്കുന്ന രീതിയിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ഈ മഹത്തായ ദൃശ്യവിസ്മയത്തിന് ആഴവും വൈകാരിക തീവ്രതയും നൽകുന്നത് സാം സി എസിന്റെ സംഗീതമാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply