പെരുന്നാള്‍ പടമായി തിയേറ്ററുകളില്‍ റിലീസ് ചെയ്ത സുലൈഖാ മന്‍സില്‍ അഞ്ചാം വാരവും തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സോടെയുള്ള പ്രദര്‍ശനത്തിന് ശേഷം ഓ ടി ടി യിലേക്ക് എത്തുകയാണ്. മലബാര്‍ ഏരിയകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രം കേരളത്തില്‍ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷന്‍ റെക്കോര്‍ഡ് ആണ് സ്വന്തമാക്കിയത്. സുലൈഖ മന്‍സിലിലെ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ ഒക്കെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ജില്‍ ജില്‍ ജില്‍ എന്ന ഗാനത്തിന് ഇരുപത്തി രണ്ടു മില്യണ്‍ വ്യൂസും ഹാലാകെ മാറുന്നെ എന്ന ഗാനം പതിനാലു മില്യണ്‍ വ്യൂസും എത്ര നാള്‍ എന്ന് തുടങ്ങിയ ഗാനം ഏഴ് മില്യനപ്പുറം കാഴ്ച്ചക്കാരേയും ഇതിനോടൊകം യൂട്യൂബില്‍ നേടിയിട്ടുണ്ട്. അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രത്തില്‍ ലുക്ക്മാന്‍ അവറാന്‍, അനാര്‍ക്കലി മരയ്ക്കാര്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ഏറ്റവും പുതിയ ചിത്രമായ സുലൈഖ മന്‍സില്‍ ഒടിടിയില്‍ മെയ് 30 മുതല്‍ ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യും.
സെഞ്ച്വറി ഫിലിംസ് കേരളത്തിലെ തിയേറ്ററുകളില്‍ എത്തിച്ച സുലൈഖാ മന്‍സിലിന്റെ നിര്‍മ്മാണം ചെമ്പന്‍ വിനോദിന്റെ ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സാണ്. ഗണപതി, ശബരീഷ് വര്‍മ്മ, മാമുക്കോയ, ജോളി ചിറയത്ത്, അമല്‍ഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അര്‍ച്ചന പദ്മിനി, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാന്നറില്‍ ചെമ്പന്‍ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീര്‍ കാരാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

