മകന് വേണ്ടി ഞാൻ ഇന്നുവരെ ഒരു നിർമ്മാതാവിനെയും സമീപിച്ചിട്ടില്ല; ചെയ്തിട്ടുണ്ടെന്ന് സ്ഥാപിക്ക്, എല്ലാം അവസാനിപ്പിച്ച് വീട്ടിൽ പോകും: സുരേഷ് ഗോപി

സൂപ്പർ സ്റ്റാറുകളുടെ മക്കൾ മറ്റേതെങ്കിലും നടന്മാരുടെ ചാൻസ് തട്ടിപ്പറിച്ചാണോ സിനിമയിൽ അഭിനയിക്കാൻ എത്തുന്നതെന്ന് ചോദിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മകൻ ഗോകുൽ സുരേഷിന് വേണ്ടി ഞാൻ ഇന്നുവരെ ഒരു നിർമ്മാതാവിനെയും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക്

‘ഈ സൂപ്പർ സ്റ്റാറുകളുടെ മക്കൾ ആരുടെയെങ്കിലും ചാൻസ് തട്ടിപ്പറിച്ച് കയറിയതൊന്നുമല്ലല്ലോ. പിന്നെ എന്റെ മകന് വേണ്ടി എതെങ്കിലും നിർമ്മാതാവിനെ ഞാൻ വിളിച്ചിട്ടുണ്ടോ എന്ന് സ്ഥാപിക്ക്. ഞാൻ എല്ലാം അവസാനിപ്പിച്ച് വീട്ടിൽ പോകാം. അവിടെയല്ലേ നെപ്പോട്ടിസം വർക്കാവുന്നത്. അങ്ങനെയാണെങ്കിൽ നിങ്ങൾ 99 എന്ന നമ്പർ എത്രയായി വെട്ടിക്കുറക്കും. അത് നെപ്പോട്ടിസമല്ലേ’- സുരേഷ് ഗോപി ചോദിച്ചു.

അഭിമുഖത്തിനിടെ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട വേഷങ്ങളെക്കുറിച്ചും സുരേഷ് ഗോപി തുറന്നുപറഞ്ഞു. ‘പത്രം, കളിയാട്ടം, കമ്മിഷണർ. വാഴുന്നോറിലെ ചില രംഗങ്ങൾ കാണുമ്പോൾ, നമുക്ക് ഒരു ഇഷ്ടം തോന്നും എന്ന് പറയില്ലേ. അത് തോന്നും. അതുപോലെ പാപ്പനിൽ ഒരുപാട് മൊമെന്റ്സ് ഉണ്ട്’- സുരേഷ് ഗോപി പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply