ബ്ലെസിയുടെ ” ആടുജീവിതം ” സിനിമയുടെ മൂന്നാം ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു

ബ്ലെസിയുടെ “ആടുജീവിതം” സിനിമയുടെ മൂന്നാം ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ സൽമാൻ റിലീസ് ചെയ്തു. രണ്ടാം ലുക്ക് പോസ്റ്റർ റിബൽ സ്റ്റാർ പ്രഭാസാണ് പുറത്തിറക്കിയത്.

പൃഥിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ” ആടുജീവിതം ” 2024 ഏപ്രിൽ പത്തിന് അഞ്ച് ഭാഷകളിലായി തിയേറ്ററുകളിൽ എത്തും.സാഹിത്യക്കാരൻ ബന്യാമിൻഏഴുതിയനോവൽ”ആടുജീവിത”ത്തെആസ്പദമാക്കിയാണ ഈ ചിത്രം ഒരുക്കുന്നത്. ഒരു അതീജിവനത്തിൻ്റെ കഥയാണ് ഈ സിനിമ .

തിരക്കഥസംഭാഷണംസംവിധായകനും,ശബ്ദലേഖനം റസൂൽ പൂക്കുട്ടിയും , എഡിറ്റിംഗ് ഏ .ശ്രീകർ പ്രസാദും, ഛായാഗ്രഹണം കെ. യു. മോഹനനും , സംഗീതവുംപശ്ചാത്തലസംഗീതവും,എ.ആർ. റഹ്മാനുംനിർവ്വഹിക്കുന്നു.വിഷ്യൽ റൊമാൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൃഥിരാജ് പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

നജീബ് മുഹമ്മദായി പൃഥിരാജ് സുകുമാരനും ,സൈനുവായി അമലപോളും ,നാസറായി റിക്ക് എബിയും , സിനിയർ അർബാബായി താലിബ് മുഹമ്മദും അഭിനയിക്കുന്നു.

ഒരു മണൽവാരൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന നജീബ് ഒരു സുഹൃത്തിൻ്റെ ബന്ധുവഴികിട്ടിയതൊഴിൽവിസയിൽ, വലിയസ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി. നജീബ് വഞ്ചിക്കപ്പെട്ട് മരുഭൂമിയിലെ ഒരു ആടുവളർത്തൽകേന്ദ്രത്തിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബിൻ്റെ കഥയാണിത്. അതേ വഴിക്ക് തന്നെ വിസകിട്ടിയഹക്കിംഎന്നകൂട്ടുകാരനുമുണ്ടായിരുന്നു നജീബിനൊപ്പം .

റിയാദിൽ വിമാനം ഇറങ്ങിയ അവർവിമാനത്താവളത്തിൽ ആരേയോ അന്വേഷിച്ചുനടക്കുന്നതായി തോന്നിയ ഒരുഅറബിയെകണ്ടുമുട്ടുകയും ആർബാബ് ( സ്പോൺസർ ) ആണെന്ന് തെറ്റിദ്ധരിച്ച് അയാളുടെ കൂടെ പോവുകയും ചെയ്തു. അവർ എത്തിപ്പെട്ടത് മസ്ര എന്നറിയപ്പെടുന്ന രണ്ട് വ്യത്യസ തോട്ടങ്ങളിലായിരുന്നു.

വൃത്തിഹീനമായസാഹചര്യത്തിൽ ആടുകളെയും,ഒട്ടകങ്ങളെയും പരിപാലിച്ചു കൊണ്ടുള്ളവിശ്രമമില്ലാത്തജീവിതമായിരുന്നു മസ്രയിൽ നജീബിനെ കാത്തിരുന്നത്.

പളുങ്ക് ( 2004) ,തൻമാത്ര ( 2005 ) ,പളുങ്ക് ( 2006) , കൽക്കട്ട ന്യൂസ് ( 2008) ,ഭ്രമരം( 2009) ,പ്രണയം ( 2011), കളിമണ്ണ് ( 2013) എന്നീ വേറിട്ട ചിത്രങ്ങൾ ഒരുക്കിയ ബ്ലെസിയുടെ ” ആടുജീവിതം ” പ്രേക്ഷക മനസിൽ ഇടംനേടും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply