ബിനോയ് വേളൂരിന്റെ പുതിയ സിനിമയുടെ ഓഡിയോ കാസറ്റ് റിലീസ് ചെയ്തു

ചില കുടുംബങ്ങളിലെങ്കിലും ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ജന്മമുണ്ടാകാറുണ്ട്. ഏതൊരു അച്ഛനെയും അമ്മയെയും മാനസികമായി തളർത്തുന്ന ആ ഒരവസ്‌ഥ യിൽ നിന്നും കരകയറാനാകാതെ കുട്ടിയെ വളർത്തിയെടുക്കാൻ കഷ്ടപ്പെടുന്ന, ദുരിതങ്ങൾ അനുഭവിക്കുന്ന ഒട്ടേറെ മാതാ പിതാക്കളുണ്ട്. അത്തരമൊരു കുടുംബത്തിന്റെ കഥയാണ് സംവിധായകൻ ബിനോയ്‌ വേളൂർ ശ്വാസം എന്ന സിനിമ യിലൂടെ പറയുന്നത്.

മോസ്കോ കവല, നിരവധി അവാർഡുകൾ നേടിയ ഒറ്റമരം എന്നീ ചിത്രങ്ങൾക്ക് ശേഷം ബിനോയ്‌ വേളൂർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുകയും സുനിൽ എ. സഖറിയ നിർമ്മിക്കുകയും ചെയ്യുന്ന ഈ ചിത്രത്തിൽ സന്തോഷ് കീഴാറ്റൂർ, നീന കുറുപ്പ്, ആദർശ് സാബു, സൂര്യ ജെ. മേനോൻ, ആർട്ടിസ്റ്റ് സുജാതൻ, അൻസിൽ, സുനിൽ എ. സഖറിയ, റോബിൻ സ്റ്റീഫൻ, ടോം മാട്ടേൽ, തുടങ്ങിയവർ അഭിനയിക്കുന്നു.

ക്യാമറ ജോയൽ തോമസ് സാം, എഡിറ്റിങ് സണ്ണി ജോസഫ്, ഗാനങ്ങൾ ശ്രീരേഖ് അശോക്, സംഗീതം സുവിൻ ദാസ്, കലാ സംവിധാനം ജി. ലക്ഷ്‌മൺ മാലം, മേക്കപ്പ് രാജേഷ് ജയൻ, ബാനർ എക്കോസ് എന്റർടൈൻമെന്റ് സ് പ്രസന്റ്സ്. ഇന്നേ ദിവസം ഓഡിയോ കാസറ്റ് റിലീസിനോട് അനുബന്ധിച്ച് പങ്കെടുക്കുന്ന പ്രമുഖ വ്യക്തികൾ.

ചലച്ചിത്ര സംവിധായകൻ ജയരാജ്‌, കലൈമാമണി തിരുവിഴ ജയശങ്കർ, fr. ഡോ : എം. പി. ജോർജ്, ജൂബിലി പിക്ചഴ്സ് ജോയ് തോമസ്, മ്യൂസിക് ഡയറക്ടർ പൂഞ്ഞാർ വിജയൻ, ആരവം പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ അശോക് ആരവം തുടങ്ങിയവരാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply