മലയാളക്കരയെ പൊട്ടിച്ചിരിപ്പിച്ച താരമായിരുന്നു സുബി സുരേഷ്. സ്റ്റേജ് ആർട്ടിസ്റ്റായി ജീവിതം ആരംഭിച്ച സുബി മിനി സ്ക്രീനിലും പിന്നീട് വെള്ളിത്തിരയിലും തന്‍റേതായ ഇടം കണ്ടെത്തിയ ഹാസ്യതാരമാണ്. അവതാരക എന്ന നിലയിലും സുബി ജനപ്രിയയായിരുന്നു. ഏഷ്യാനെറ്റിലെ ഫൈവ് സ്റ്റാർ തട്ടുകട സുബിയുടെ കരിയറിലെ വഴിത്തിരിവായിരുന്നു.
അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന സുബി വേർപിരിഞ്ഞിട്ട് ഒരു വർഷമാകുന്നു. സുബിയുടെ ഓർമദിനത്തിൽ സഹപ്രവർത്തകനും നടനുമായ ടിനി ടോം പങ്കുവച്ച കുറിപ്പ് ആരുടെയും കണ്ണുനനയിക്കുന്നതും കരളലിയിപ്പിക്കുന്നതുമായിരുന്നു.
ടിനിയുടെ കുറിപ്പ്:
സുബീ…സഹോദരി… നീ പോയിട്ടു ഒരു വര്‍ഷം ആകുന്നു… ഫോണില്‍ നിന്നും നിന്റെ പേര് ഞാന്‍ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല. ഇടയ്ക്കു വരുന്ന നിന്റെ മെസേജുകളും കോളുകളും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയില്‍ ആണെന്ന് ഞാന്‍ വിചാരിച്ചോളാം. നിന്നെ ആദ്യമായി ഷൂട്ടിംഗിനു കൊണ്ടുപോയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. നിന്റെ അവസാന യാത്രയിലും ഞാന്‍ കൂടെ ഉണ്ടായിരിന്നു… തീര്‍ച്ചയായും നമുക്കാ മനോഹര തീരത്ത് വച്ച് കണ്ടുമുട്ടാം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

