ഫേസ്‌ബുക്ക് കുറിപ്പുമായി വിനായകൻ

ആട് 3 സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ വിനായകന് പരിക്കേറ്റിരുന്നു. കഴുത്തിന് പരിക്കേറ്റ വിനായകൻ ഇന്നലെയാണ് ആശുപത്രി വിട്ടത്. തുടർന്ന് സമൂഹ മാധ്യമങ്ങളിൽ വിനായകൻ അനുഭവിക്കുന്നത് കർമ്മ ഫലമാനെന്ന തരത്തിൽ കമന്റുകൾ ഉയർന്നുവന്നിരുന്നു. ഇപ്പോഴിതാ അതിനെതിരെ ഫേസ്‌ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

വിനായകൻ എപ്പോ ചാവണമെന്നു കാലം തീരുമാനിക്കുമെന്നും കർമ്മ എന്താണെന്ന് വിനായകനെ പഠിപ്പിക്കാൻ ആരും വരേണ്ടെന്നുമാണ് കുറിപ്പിലൂടെ വിനായകൻ പറയുന്നത്. ‘വിവരമുണ്ടെന്ന ധാരണയിൽ വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു ചെയ്ത ജോലിക്കിടയിൽ പറ്റിയ പരിക്കാണെടാ വിനായകൻ ചത്താലും ജീവിച്ചാലും ഈ ലോകത്ത്‌ ഒന്നും സംഭവിക്കാനില്ല “കർമ്മ” എന്താണെന്ന് നീയൊന്നും വിനായകനെ പഠിപ്പിക്കേണ്ട വിനായകന്റെ കർമ്മഫലം വിനായകൻ അനുഭവിച്ചോളും , അത് കൊണ്ട് പ്രാക്കും കാപട്യത്തിന്റെ സഹതാപവും ഇങ്ങോട്ടു വേണ്ട’ വിനായകൻ പറയുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് തിരിച്ചെന്തൂരില്‍‌ ആട് 3യുടെ സംഘട്ടന രംഗങ്ങള്‍ക്കിടെയാണ് വിനായകന് പരുക്കേറ്റത്. ‘കഴുത്തിന്റെ ഞരമ്പിന് മുറിവേറ്റു, രണ്ടുദിവസം മുമ്പ് അറിഞ്ഞു ഇല്ലെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെയെന്ന്’ ആശുപത്രിവിട്ട വിനായകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ജീപ്പ് ഉള്‍‌പ്പെടുന്ന സംഘട്ടന രംഗങ്ങള്‍ക്കിടെ വിനായകന് പേശികള്‍ക്ക് ക്ഷതമേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്‍ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍‌ വിനായകൻ ചികിത്സ തേടി. പിന്നീട് നടത്തിയ എംആര്‍ഐ സ്‍കാനിലാണ് പേശികള്‍ക്ക് സാരമായ ക്ഷതം കണ്ടെത്തിയത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply