സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘പ്രാവിൻ കൂട് ഷാപ്പ്’ എന്ന ചിത്രത്തിൻറെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. അൻവർ റഷീദ് എന്റർടൈൻമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമിക്കുന്ന ചിത്രത്തിൽ ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ്, നിയാസ് ബക്കർ, രേവതി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
മഞ്ഞുമ്മൽ ബോയ്സിൻറെ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് പ്രാവിൻ കൂട് ഷാപ്പ്. ഡാർക്ക് ഹ്യൂമർ ശൈലിയിൽ ഒരുക്കുന്ന ഈ ചിത്രത്തിനു വേണ്ടി തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിഷ്ണു വിജയ് സംഗീതം ഒരുക്കുന്നു. ഫഹദ് ഫാസിൽ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശത്തിനു ശേഷം എ ആൻറ് എ എൻറർടൈൻമെൻറ്‌സ് പ്രാവിൻ കൂട് ഷാപ്പ് പ്രദർശനത്തിനെത്തിക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

