പ്രവീണ്‍ ചന്ദ്രന്‍ മൂടാടി കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഏതം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍, ജയസൂര്യ, ബിജു മേനോന്‍, ലാല്‍ ജോസ്, രമേശ് പിഷാരടി, അജയ് വാസുദേവ് തുടങ്ങിയവരുടെ ഫേയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
എം ടി-ഹരിഹരന്‍ ചിത്രമായ ‘പഴശ്ശിരാജ’, ‘ഏഴാമത്തെ വരവ്’ എന്നി ചിത്രങ്ങളിലെ സഹസംവിധായകനാണു പ്രവീൺ ചന്ദ്രൻ.’
‘ഏതം’ എന്നാല്‍ പല നിറങ്ങള്‍ ചേര്‍ന്നുള്ള ഒരു നിറം. വര്‍ണ്ണാഭമായ കാമ്പസ് പ്രണയകഥാ ചിത്രമാണ് ‘ഏതം” എന്ന് പ്രവീണ്‍ ചന്ദ്രന്‍ പറഞ്ഞു.നടന്‍ ഉണ്ണി മുകുന്ദന്റെ സഹോദരന്‍ സിദ്ധാര്‍ത്ഥ് രാജന്‍, സംവിധായകരായ അനില്‍-ബാബു ടീമിലെ ബാബുവിന്റെ മകള്‍ ശ്രവണ ടി എന്‍, പ്രകാശ് ബാരെ, ഹരിത്, എം ജി റോഷന്‍, ‘അകം’ അശോകന്‍ തുടങ്ങി ഒട്ടേറെ നാടക നടന്മാരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
സ്‌ക്രീന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ പ്രവീണ്‍ ചന്ദ്രന്‍ മൂടാടി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയപ്രകാശ് എം നിര്‍വ്വഹിക്കുന്നു.പ്രവീണ്‍ ചന്ദ്രന്‍ മൂടാടി ചെറുകഥാകൃത്തും ചിത്രകാരനുമാണ്.
ഫിറോസ് വടകര, ജോബിഷ് കെ എം, ശ്രീധരന്‍ നമ്പൂതിരി, സുനില്‍കുമാര്‍ വടകര, മനു മരതകം, രാജശ്രീ പീടികപ്പുറത്ത്, സച്ചിന്‍ ശങ്കര്‍, ടി പി സേതുമാധവ പണിക്കര്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.ശിവദാസ് പുറമേരിയുടെ വരികള്‍ക്ക് പ്രേംകുമാര്‍ വടകര സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മൂജീബ് ഒറ്റപ്പാലം, കല- ധന്‍രാജ് താനൂര്‍, മേക്കപ്പ്- മണികണ്ഠന്‍ മരത്താക്കര, വസ്ത്രാലങ്കാരം- സുകേഷ് താനൂര്‍, സ്റ്റില്‍സ്- ജയപ്രകാശ് അതളൂര്‍.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

