യുവനടിമാരിൽ ശ്രദ്ധേയയാണ് മഹിമ നമ്പ്യാർ. സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. അടുത്തിടെ താരത്തിന്റെ പേരിലുണ്ടായ പേരു വിവാദം വലിയ ചർച്ചയായിരുന്നു. പേരിനു വാലായി ജാതിപ്പേരു വച്ചെന്നാണ് വിമർശനം. എന്നാൽ, അഭിമുഖത്തിലെ ദൃശ്യങ്ങൾ പൂർണമായും കാണിച്ചിട്ടില്ലെന്നും എഡിറ്റ് ചെയ്ത ഭാഗമാണ് പ്രേക്ഷകർ കണ്ടെതെന്നും മഹിമ പറയുന്നു.
“എന്റെ പേരില്‍ വിവാദമുണ്ടാകാന്‍ കാരണമായ വീഡിയോ എഡിറ്റ് ചെയ്തതാണ്! എന്നെ വിമര്‍ശിച്ച് എത്തിയവരൊക്കെ ആ വീഡിയോ മുഴുവനായി കണ്ടോയെന്ന് അറിയില്ല. എന്നോട് ചോദിച്ചത് പേര് മാറ്റാനുള്ള കാരണം എന്താണെന്നാണ്. ഞാന്‍ അതിന് പറഞ്ഞത് ന്യൂമറോളജി നോക്കിയപ്പോള്‍ ഈ അക്ഷരമാണ് എനിക്ക് ചേരുന്നത് അവര്‍ പറഞ്ഞു.
അതുപോലെ പേരിനു ഒരു വാലുണ്ടെങ്കില്‍ അതായത് ന്യൂമറോളജിക്കലി പേരിനു ഒരു വാല് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അല്ലാതെ എന്റെ ജാതിപ്പേര് എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. പക്ഷെ ഇത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ന്യൂമറോളജി എന്ന കാര്യം ഞാന്‍ പറഞ്ഞതും രണ്ട് പേരു വേണമെന്നു പറഞ്ഞതുമെല്ലാം പോയി. അവസാനം അത് എത്തിയപ്പോള്‍ പേരിനു ഒരു വാലുണ്ടെങ്കില്‍ അവസരം ലഭിക്കുമെന്ന് മഹിമ പറഞ്ഞുവെന്നും അതുകൊണ്ടാണ് നമ്പ്യാര്‍ എന്നു ചേര്‍ത്തതും എന്ന തരത്തിലായി.
ജാതിയും മതവുമില്ലെന്ന് ഞാന്‍ ആ അഭിമുഖത്തില്‍ എടുത്ത് പറഞ്ഞിരുന്നു. എത്രപേര്‍ ആ ഒറിജിനല്‍ വീഡിയോ മുഴുവനായി കണ്ടുവെന്ന് എനിക്ക് അറിയില്ല. എന്റെ യഥാര്‍ഥ പേര് ഗോപിക എന്നാണ്…” -മഹിമ നമ്പ്യാർcontroversy over the name of the star mahima പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

