പാലക്കാട് ക്ഷേത്രത്തിലെത്തി താരദമ്പതികൾ

മലയാളികൾക്കിടയിൽ അടക്കം വൻ ആരാധകവൃന്ദമുള്ള തമിഴ് താരമാണ് അജിത്ത്. മലയാളത്തിന്റെ സ്വന്തം ശാലിനിയുമായുള്ള അജിത്തിന്റെ വിവാഹവും കേരളക്കര ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. സിനിമയ്ക്ക് ഒപ്പം റേസിങ്ങുമായി മുന്നോട്ട് പോകുകയാണ് അജിത്തെങ്കിൽ സിനിമയിൽ നിന്നെല്ലാം മാറി ഭർത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങൾ നോക്കി പോകുകയാണ് ശാലിനി. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് കേരളത്തിലെത്തിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

പാലക്കാട് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദർശനം നടത്താൻ എത്തിയതായിരുന്നു അജിത്തും ശാലിനിയും. ഇവർക്കൊപ്പം മകൻ ആദ്വികും ആണ്. അജിത്തിന്റെ കുടുംബ ക്ഷേത്രമാണിതെന്നാണ് പറയപ്പെടുന്നത്. കസവ് മുണ്ടും മേൽമുണ്ടും ധരിച്ച് തനി നാടൻ ലുക്കിലാണ് അജിത്ത് എത്തിയത്. താരത്തിന്റെ നെഞ്ചിലെ ടാറ്റുവും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പാലക്കാട് പെരുവെമ്പിലാണ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രം. അജിത്തിന്റെ പിതാവ് പാലക്കാട്- തമിഴ് അയ്യര്‍ കുടുംബംഗമാണ്. തിരുവല്ല സ്വദേശിനിയാണ് ശാലിനി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply