നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ഈ വർഷത്തെ മലയാള സിനിമ കാത്തിരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായ ഇതിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗോകുൽ സുരേഷാണ്. പാപ്പന് ശേഷം ഗോകുലിന്റേതായി തിയറ്ററിലെത്തുന്ന മാസ്സ് ചിത്രം കൂടിയാണ് കിംഗ് ഓഫ് കൊത്ത.
ഒരു നവ സംവിധായകൻ മലയാള സിനിമയിൽ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഒരു ചിത്രമാണ് കിംഗ് ഓഫ് കൊത്ത എന്ന് ഗോകുൽ സുരേഷ് പറയുന്നു. ഇതുവരെ ഒരു സിനിമയിലും വന്നിട്ടില്ലാത്ത ഒരു രൂപമാറ്റത്തിലാണ് ചിത്രത്തിൽ താനെത്തുന്നതെന്നും ദുൽഖറിനെ പോലെ വലിയ സ്റ്റാറുള്ള ചിത്രമായിരുന്നിട്ടും തനിക്ക് അർഹിക്കുന്ന വില തരുന്ന ചിത്രം കൂടിയാണ് കിംഗ് ഓഫ് കൊത്തയെന്നും ഗോകുൽ പറയുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

