മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിക്കുന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്ത് രഞ്ജിത്. ആരോ എന്ന് പേരിട്ടിരിക്കുന്ന ഹൃസ്വ ചിത്രത്തിൽ മഞ്ജു വാര്യർ, ശ്യാമ പ്രസാദ്, അസീസ് നെടുമങ്ങാട് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ചിത്രം മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ചെയ്യുന്നത്. ഇതിനോടകം ഏഴോളം സിനിമകൾ നിർമ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായാണ് ഒരു ഹൃസ്വ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ക്യാപിറ്റോൾ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിച്ചത്. സംവിധായകൻ രഞ്ജിത് ഒരിടവേളക്ക് ശേഷം ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലും ഈ ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കും. ഇന്നലെ കൊച്ചിയിൽ നടന്ന പ്രിവ്യൂ സ്‌ക്രീനിങ്ങിൽ മികച്ച പ്രതികരണങ്ങൾ ആണ് ചിത്രത്തിന് ലഭിച്ചത്.
കഥ, സംഭാഷണമ വി. ആർ. സുധീഷ്, കവിത കൽപ്പറ്റ നാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിങ്, ഛായാഗ്രാഹകൻ പ്രശാന്ത് രവീന്ദ്രൻ, പശ്ചാത്തലസംഗീതം ബിജിപാൽ, കലാസംവിധായകൻ സന്തോഷ് രാമൻ, എഡിറ്റർ രതിൻ രാധാകൃഷ്ണൻ, കളറിസ്റ്റ് ലിജു പ്രഭാകർ, പ്രൊഡക്ഷൻ സൗണ്ട് മിക്സർ, സൌണ്ട് ഡിസൈനർ അജയൻ അടാട്ട്, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, മേക്കപ്പ് രഞ്ജിത് അമ്പാടി, അസോസിയേറ്റ് ഡയറക്ടർമാർ ഋത്വിക് ലിമ രാമദാസ്, വിവേക് പ്രശാന്ത് പിള്ളൈ, വിഎഫ്എക്സ് വിശ്വ വിഎഫ്എക്സ്, സൗണ്ട് മിക്സിംഗ് സപ്താ റെക്കോർഡ്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർമാർ സുജിത് വെള്ളനാട്, സുമിത് വെള്ളനാട്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്സ്, പിആർഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ഡിജിറ്റൽ പിആർ വിഷ്ണു സുഗതൻ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

