പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മോദിയുടെ കണ്ണീർ സ്വന്തം കണ്ണുകൾ പോലും വിശ്വസിക്കില്ലെന്നാണ് സ്റ്റാലിൻ പറഞ്ഞത്. തമിഴ് അറിയില്ലെന്ന് പറഞ്ഞ് മോദി കരയും. എന്നാൽ ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമിക്കുകയും ചെയ്യും. മോദിയെ തമിഴ് ജനത എങ്ങനെ വിശ്വസിക്കുമെന്നാണ് സ്റ്റാലിന്‍റെ ചോദ്യം. വിമാനങ്ങളിൽ തമിഴിൽ അറിയിപ്പ് നിർബന്ധം ആക്കുമെന്ന മോദിയുടെ 2019ലെ പ്രസംഗത്തിൻറെ വീഡിയോ പങ്കുവെച്ചാണ് സ്റ്റാലിന്റെ വിമർശനം.
“കള്ളപ്പണം വീണ്ടെടുക്കൽ, മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം, രണ്ട് കോടി തൊഴിലവസരങ്ങൾ- നിങ്ങളുടെ ഗ്യാരണ്ടികൾ എല്ലാം വായുവിൽ അലിഞ്ഞുചേർന്നു. വിമാനങ്ങളിൽ മാത്രമല്ല തമിഴ്നാട്ടിലെ വിമാനത്താവളങ്ങളിൽ പോലും തമിഴും ഇംഗ്ലീഷും സംസാരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരില്ല. എല്ലായിടത്തും ഹിന്ദി! എന്തിനും ഹിന്ദി!”- എന്നും സ്റ്റാലിൻ കുറിച്ചു.
അതേസമയം സ്റ്റാലിന് മറുപടിയുമായി തമിഴ്നാട്ടിലെ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ രംഗത്തെത്തി. തമിഴ് സ്നേഹത്തിൽ മോദിക്ക് സ്റ്റാലിന്റെ സർട്ടിഫിക്കേറ്റ് വേണ്ട. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് സ്റ്റാലിന് തമിഴ് വികാരം വരുന്നത്. മോദി തമിഴ് ഭാഷ ലോകമെങ്ങും പ്രചരിപ്പിക്കാൻ ശ്രമിച്ച നേതാവാണെന്നും അണ്ണാമലൈ മറുപടി നൽകി.
நேற்று மாலைச் செய்தி:
தாய்மொழியாகத் தமிழ் வாய்க்கவில்லை என வருந்துகிறார் பிரதமர் மோடி!நேற்று காலைச் செய்தி:
அழகிய தமிழ்ச்சொல் ‘வானொலி’ இருக்க ஆகாசவாணி என்பதே பயன்பாட்டுக்கு வரும்.மோடியின் கண்ணீரை அவரது கண்களே நம்பாது! தமிழர்கள் எப்படி நம்புவார்கள்?
கெட்டிக்காரன் புளுகாவது… pic.twitter.com/iHbDlYQKio
— M.K.Stalin (@mkstalin) March 30, 2024
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

