നിഖില വിമലിൻ്റെ ‘പെണ്ണ് കേസ്’ ജനുവരി 10 മുതൽ തിയേറ്ററുകളിൽ

പ്രശസ്ത ചലച്ചിത്ര താരം നിഖില വിമലിനോടൊപ്പം, ഹക്കീം ഷാജഹാൻ, രമേശ് പിഷാരടി,അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന ‘പെണ്ണ് കേസ്’ ജനുവരി പത്തിന് പ്രദർശനത്തിനെത്തുന്നു.

ഇർഷാദ് അലി,അഖിൽ കവലയൂർ,കുഞ്ഞികൃഷ്ണൻ മാഷ്,ശ്രീകാന്ത് വെട്ടിയാർ,ജയകൃഷ്ണൻ,പ്രവീൺ രാജാ, ശിവജിത്,കിരൺ പീതാംബരൻ,ഷുക്കൂർ,ധനേഷ്,ഉണ്ണി നായർ,രഞ്ജി കങ്കോൽ,സഞ്ജു സനിച്ചൻ,അനാർക്കലി,ആമി,സന്ധ്യാ മനോജ്, ലാലി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഇ ഫോർ എക്സ്പീരിമെന്റെസ്,സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ്,വി യു ടാക്കീസ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ മുകേഷ് ആർ മേത്ത, ഉമേശ് കെ ആർ, രാജേഷ് കൃഷ്ണ,സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു.രശ്മി രാധാകൃഷ്ണൻ, ഫെബിൻ സിദ്ധാർത്ഥ് എന്നിവർ ചേർന്ന് കഥ, തിരക്കഥ എഴുതുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply