അബാം മൂവീസിൻ്റെ ബാനറിൽ സൗബിൻ ഷാഹിറിനെ നായകനാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും അന്നമനടക്കടുത്ത് കൊമ്പിടിയിൽ നടന്നു. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവിസിൻ്റെ പതിമൂന്നാമത് ചിത്രമാണിത്. നമിത പ്രമോദ് ആണ് നായിക. ഫീൽഗുഡ് ഫാമിലി എൻ്റർടെയിനർ ഗണത്തിലുള്ള ചിത്രത്തിൽ സംവിധായകൻ ജക്സൺ ആൻ്റണിയുടെ കഥക്ക് അജീഷ് പി തോമസ് തിരക്കഥ രചിക്കുന്നു.
ചിത്രത്തിൽ ദിലീഷ് പോത്തൻ, മനോജ്, കെ.യു, ശാന്തികൃഷ്ണ, ദർശന സുദർശൻ, വിനീത് തട്ടിൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം – ഔസേപ്പച്ചൻ, ഛായാഗ്രഹണം – വിവേക് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, കലാസംവിധാനം- സഹസ് ബാല, മേക്കപ്പ് – ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, സ്റ്റിൽസ്- ഗിരിശങ്കർ, പി.ആർ.ഒ- പി.ശിവപ്രസാദ്, ഡിസൈൻസ്- മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ആഗസ്റ്റ് ആദ്യവാരത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മാള, അന്നമനട, കൊമ്പിടി, മുളന്തുരുത്തി, ഭാഗങ്ങളിലായി പൂർത്തിയാകും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

