തെലുങ്ക് സൂപ്പര്‍താരം നാഗചൈതന്യയുടെ മുപ്പത്തിയാറാം ജന്മദിന ആഘോഷത്തോടനുബന്ധിച്ച് സംവിധായകന്‍ വെങ്കട്ട് പ്രഭുവിനൊപ്പമുള്ള പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘കസ്റ്റഡി’ എന്ന് പേരിട്ടിരിക്കുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പോലീസ് യൂണിഫോമിലാണ് നാഗചൈതന്യ പ്രത്യക്ഷപ്പെടുന്നത്. കൃതി ഷെട്ടിയാണ് നായിക. ഒരു ആക്ഷന്‍ ഹീറോ എന്ന നിലയിലേക്ക് ചൈതന്യയുടെ സ്‌ക്രീന്‍ ഇമേജ് മാറുമെന്ന് ഉറപ്പുതരുന്ന പോസ്റ്റര്‍ ആണ് റിലീസ് ചെയ്തിരിക്കുന്നത്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ സ്വന്തം സഹപ്രവര്‍ത്തകരെ ഏറ്റെടുക്കുന്ന ഒരു പോലീസുകാരന്റെ വേഷമാണ് ചൈതന്യയുടേത്. മുറിവേറ്റിട്ടും തോല്‍ക്കാത്ത നായകനായി പോസ്റ്ററില്‍ കാണുമ്പോള്‍ ഒന്നുറപ്പിക്കാം, റൊമാന്റിക് കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന നാഗചൈതന്യയുടെ വലിയൊരു തിരിച്ചുവരവ് കൂടിയായിരിക്കും ഈ ചിത്രം.
തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും വെങ്കട് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. തമിഴില്‍ ചൈതന്യ ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണിത്. കീര്‍ത്തി സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

