നടി സണ്ണി ലിയോണി പങ്കെടുക്കേണ്ടിയിരുന്ന ഫാഷൻ ഷോ വേദിക്കു സമീപം സ്ഫോടനം

ബോളിവുഡ് നടി സണ്ണി ലിയോണി ഞായറാഴ്ച പങ്കെടുക്കേണ്ടിയിരുന്ന ഫാഷൻ ഷോ പരിപാടിയുടെ വേദിക്കു സമീപം സ്ഫോടനം. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാങ്ജെയിബുങ്ങിൽ ഇന്ന് രാവിലെയാണ് സംഭവം. ഫാഷൻ ഷോ നടക്കേണ്ടിയിരുന്ന വേദിയിൽനിന്നു വെറും നൂറു മീറ്റർ മാത്രം അകലെയാണ് സ്ഫോടനം. ആർക്കും പരുക്കേറ്റിട്ടില്ല.

ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) അല്ലെങ്കിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമെന്നാണ് നിഗമനം. ഇതു സംബന്ധിച്ചു സ്ഥിരീകരണമില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply