നടിയും ഗായികയുമായ മല്ലിക രാജ്‍പുത് വീട്ടില്‍ മരിച്ച നിലയില്‍

നടിയും ഗായികയുമായ വിജയലക്ഷ്മി  (35) എന്ന മല്ലികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലെ കോട്വാലി നഗറിലുള്ള വീട്ടിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോട്ട് വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സീതാകുണ്ഡിലെ വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ് മല്ലികയുടെ മൃതദേഹം കണ്ടെത്തിയത്. എപ്പോഴാണ് സംഭവം നടന്നതെന്ന് അറിയില്ലെന്ന് നടിയുടെ അമ്മ സുമിത്രാ സിം​ഗ് പറഞ്ഞു.

ആത്മഹത്യയാവാനാണ് സാധ്യതയെന്ന് കോട്ട് വാലി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഇൻസ്പെക്ടർ ശ്രീറാം പാണ്ഡേ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2014-ൽ കങ്കണാ റണൗട്ട് നായികയായ റിവോൾവർ റാണി എന്ന ചിത്രത്തിലെ വേഷം അവർക്ക് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു. ​ഗായകൻ ഷാൻ ആലപിച്ച യാരാ തുഝേ എന്ന ആൽബവും മല്ലികയ്ക്ക് ജനപ്രീതി സമ്മാനിച്ചു. 2016-ൽ ബി.ജെ.പിയിൽ ചേർന്ന അവർ രണ്ടുവർഷത്തിനുശേഷം പാർട്ടി വിട്ടു.

പിന്നീട് ആത്മീയതയിലേക്ക് തിരിഞ്ഞ മല്ലികാ രാജ്പുത് 2022-ൽ ഭാരതീയ സവർണ സംഘ് നാഷണൽ സെക്രട്ടറി ജനറൽ ആയി. കഥക് പരിശീലകയായിരുന്നു. ​ഗസലുകൾ എഴുതുകയും വേദികളിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply