ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ മലയാളം സൂപ്പർഹിറ്റ് ചിത്രം ദൃശ്യം വിദേശഭാഷകളിലേക്കും. ഫിലിപ്പിനോ, സിംഹള, ഇൻഡൊനീഷ്യൻ ഒഴികെയുള്ള എല്ലാ ഇന്ത്യൻ ഇതരഭാഷകളിലെയും നിർമാണാവകാശം സ്വന്തമാക്കിയതായി പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണൽ അറിയിച്ചു. ദൃശ്യം രണ്ടുഭാഗങ്ങളും ഇതിലുൾപ്പെടും.
അജയ് ദേവ്ഗൻ പ്രധാനവേഷത്തിലെത്തിയ ദൃശ്യം 2-ന്‍റെ ഹിന്ദി റീമേക്ക് വൻവിജയം നേടിയതോടെയാണ് വിദേശഭാഷകളിലും പുനരവതരിപ്പിക്കാൻ പനോരമ സ്റ്റുഡിയോസ് തയ്യാറായത്. ഹോളിവുഡിലും കൊറിയൻ, ജാപ്പനീസ് ഭാഷകളിലും റീമേക്ക് ചെയ്യാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
2013-ലാണ് ദൃശ്യത്തിന്‍റെ ആദ്യഭാഗം മലയാളത്തിൽ പുറത്തിറങ്ങിയത്. 2021-ൽ രണ്ടാംഭാഗവും എത്തി. വൻസ്വീകാര്യതയാണ് രണ്ടുഭാഗങ്ങൾക്കും ലഭിച്ചത്. ഇതേത്തുടർന്ന് തെലുഗ്, ഹിന്ദി, തമിഴ് ഭാഷകളിൽ ചിത്രം റീമേക്ക് ചെയ്തിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

