ഡാൻസ് ചെയ്യുമ്പോൾ ടെൻഷനുണ്ടായിരുന്നു, ആദ്യം കളിയാക്കിയത് ഭാര്യയാണ്; ആസിഫ് അലി

യുവമനസുകളുടെ ഇഷ്ടതാരമാണ് ആസിഫ് അലി. ചോക്ലേറ്റ് നായകൻ എന്ന ഇമേജിൽ നിന്നു ശ്രദ്ധേയമായ വേഷങ്ങളും ചെയ്ത ആസിഫിന് ഡാൻസ് എന്നും ടെൻഷനുളവാക്കുന്ന കാര്യമായിരുന്നു. അടുത്തിടെ തന്റെ ഡാൻസിനെക്കുറിച്ചും ഭാര്യയുടെ വിമർശനവുമായി ബന്ധപ്പെട്ടും താരം പറഞ്ഞിരുന്നു.

എന്റെ സിനിമകളുടെ അഭിപ്രായം അറിയണമെങ്കിൽ സമയോടു ചോദിച്ചാൽ മതിയെന്ന് ആസിഫ് അലി. സുഹൃത്തുക്കൾ പോലും അഭിപ്രായങ്ങൾ പറയുന്നത് എനിക്ക് ഫീൽ ചെയ്യുമോ എന്നു ചിന്തിച്ചാണ്. പക്ഷേ, സമ അങ്ങനെയല്ല. ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്നു പറയും. പണ്ട്, എനിക്ക് ഡാൻസ് ചെയ്യുമ്പോൾ ടെൻഷനുണ്ടായിരുന്നു. അത് ആദ്യം കളിയാക്കിയത് സമയാണ്.

അവളുടെ കളിയാക്കൽ കൊണ്ടാണു ഞാനത് ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട്, അതു തിരുത്തി നന്നാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്റെ കൂടെയിരുന്ന് സിനിമ കണ്ട് ഞാൻ പല സ്ഥലത്തും ഫെയ്ക്ക് ചെയ്തുവെന്ന് മനസിലാക്കി തരുന്നതും സമയാണ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും എന്റെ ഗൈഡ് സമയാണ്. ഞാൻ അമിതമായി കാശ് ചെലവാക്കുന്ന ആളായിരുന്നു. എന്നിൽ സമ്പാദ്യശീലം വളർത്തിയത് സമയാണ്. തീരെ ചെറുപ്പത്തിൽ സിനിമയിലെത്തിയ ആളാണ് ഞാൻ. പണം കിട്ടിത്തുടങ്ങിയപ്പോൾ എങ്ങനെ ചെലവാക്കണമെന്ന് അറിയില്ലായിരുന്നു, ആസിഫ് പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply