മോഹൻലാൽ ഉണ്ണികൃഷ്ണൻ ടീമിന്റെ ആറാട്ട് എന്ന ചിത്രത്തിൻറെ റിവ്യൂ പറഞ്ഞതിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ സന്തോഷ് വർക്കി ഇപ്പോൾ തനിക്ക് ആരോടും ക്രഷില്ലെന്ന് തുറന്ന് പറയുന്നു.
കാരണം പ്രണയനൈരാശ്യം ഒരുപാട് അനുഭവിച്ചു. എന്റെ എല്ലാ പ്രണയവും വൺസൈഡഡായിരുന്നു. ഇനി എനിക്ക് വേദനിക്കാൻ വയ്യ. ഇതുവരെ ഒരു റിലേഷൻ ഉണ്ടായിട്ടില്ല. ഗേൾഫ്രണ്ടില്ല. അതിന് പിന്നിലെ കാരണം എന്റെ ഗ്ലാമറില്ലായ്മയാണെന്ന് തോന്നുന്നു. എല്ലാവരും ഗ്ലാമറും നോക്കും. ബുദ്ധിയും നല്ല മനസുമാണ് ആളുകൾ നോക്കുന്നതെങ്കിൽ എനിക്ക് എപ്പോഴെ പെണ്ണ് കിട്ടിയേനെ. ഞാൻ സ്ത്രീലംബടനല്ല. ഞാൻ കാമത്തോടെയല്ല സ്നേഹിക്കുന്നത് -സന്തോഷ് വർക്കി
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ഇപ്പോഴും ഞാൻ മോഹൻലാൽ ഫാനാണ്. ഞാൻ പറയുന്നതൊന്നും പ്ലാൻഡല്ല. ഇപ്പോൾ എനിക്ക് ആരോടും ക്രഷില്ല. കാരണം പ്രണയനൈരാശ്യം ഒരുപാട് അനുഭവിച്ചു. എന്റെ എല്ലാ പ്രണയവും വൺസൈഡഡായിരുന്നു. ഇനി എനിക്ക് വേദനിക്കാൻ വയ്യ. ഇതുവരെ ഒരു റിലേഷൻ ഉണ്ടായിട്ടില്ല. ഗേൾഫ്രണ്ടില്ല. അതിന് പിന്നിലെ കാരണം എന്റെ ഗ്ലാമറില്ലായ്മയാണെന്ന് തോന്നുന്നു. എല്ലാവരും ഗ്ലാമറും നോക്കും. ബുദ്ധിയും നല്ല മനസുമാണ് ആളുകൾ നോക്കുന്നതെങ്കിൽ എനിക്ക് എപ്പോഴെ പെണ്ണ് കിട്ടിയേനെ.
ഞാൻ സ്ത്രീലംബടനല്ല. ഞാൻ കാമത്തോടെയല്ല സ്നേഹിക്കുന്നത്. അലിൻ ജോസ് പെരേര വക്രബുദ്ധിയുള്ള ആളാണ്. മമ്മൂട്ടിയുടെ ബസൂക്കയിൽ നിന്നും ഞാൻ പിന്മാറിയത് ആക്ടിങിനോട് താൽപര്യമില്ലാത്തതുകൊണ്ടാണ്. ഞാൻ ഫീൽഡ് ഔട്ടായിയെന്ന് പെരേര പറയുന്നുണ്ട് അത് സത്യമല്ല. ഇവിടെ നടക്കുന്നത് ഫിലിം റിവ്യുവല്ല കോമാളിത്തരവും പൊട്ടത്തരവുമാണ്. പേരേരയ്ക്ക് സിനിമയല്ല പൊളിറ്റിക്സാണ് നല്ലത്. അതിന്റെ വക്രത പുള്ളിക്കുണ്ട്. സ്ക്രിപ്റ്റ് സെലക്ഷനിൽ മമ്മൂക്കയാണ് ഇപ്പോൾ ബെസ്റ്റ്. പണ്ട് ലാലേട്ടന്റെ സ്ക്രിപ്റ്റ് സെലക്ഷൻ നല്ലതായിരുന്നു. മമ്മൂക്കയുടെ ബെസ്റ്റ് ടൈമാണിപ്പോൾ. മോഹൻലാൽ എന്നെ വേദനിപ്പിച്ചിട്ടുണ്ട്. മമ്മൂക്ക അങ്ങനെയല്ല.
കമന്റ്സ് ഞാൻ ഇപ്പോൾ വായിക്കാറില്ല. അച്ഛനേയും അമ്മയേയും കുറിച്ചെല്ലാം കമന്റ്സ് വരാറുണ്ട്. പെരേരയുടെ ആളുകളാണ് അത്തരം കമന്റുകൾ ഇടുന്നത്. ജോലിയുടെ ഡെഡിക്കേഷൻ,ടാലന്റ് എന്നിവ മോഹൻലാലിനാണ് കൂടുതൽ. ബസൂക്കയിൽ നിന്നും പിന്മാറിയത് ഫുഡും വസ്ത്രം മാറാൻ സ്ഥലവും ഒന്നും തരാതിരുന്നകൊണ്ടാണ്. മമ്മൂട്ടിയോട് പോയി സംസാരിക്കാൻ പേടിയാണ്. അദ്ദേഹവും ദേഷ്യക്കാരനാണ് ഞാനും ദേഷ്യക്കാരനാണ്.
അപ്പോൾ രണ്ടുപേരും തമ്മിൽ അടിയാകും. ഞാൻ ഒരു കോമാളിയല്ല. ഐഐടി ബോംബെയിൽ വരെ അഡ‍്മിഷൻ കിട്ടിയ ആളാണ്. ഇന്റലക്ചൽ സെലിബ്രിറ്റിയാണ് ഞാൻ. ഐൻസ്റ്റീനെപ്പോലെയാക്കെ ആകാൻ ആഗ്രഹമുണ്ട്. പുതിയ മീഡിയക്കാർ എന്നെ ഇപ്പോൾ അവോയ്ഡ് ചെയ്യുന്നുണ്ട്. ഈ ഫെയിം ഞാൻ എഞ്ചോയ് ചെയ്യുന്നുണ്ട്. അതുകൊണ്ട് അത് നിലനിർത്താൻ ആഗ്രഹിക്കുന്നു.’- സന്തോഷ് വർക്കി പറയുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

