ശ്രീനിവാസനെപ്പോലെ തൊട്ടതെല്ലാം പൊന്നാക്കിയാണ് മകന്‍ വിനീത് ശ്രീനിവാസന്റെ ചലച്ചിത്രസഞ്ചാരം. ഗായകന്‍, നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലയില്‍ തിളങ്ങുന്ന വിനീത് ചുരുങ്ങിയ കാലം കൊണ്ടു മലയാളികളുടെ മനസിലിടം നേടിയ യുവതാരമാണ്. ആദ്യമായി വീടുവിട്ടു നില്‍ക്കുന്നതിന്റെയും ചെന്നൈ ജീവിതത്തിലെ അനുഭവങ്ങളും വിനീത് പറയുകയാണ്:
ആദ്യമായി വീടുവിട്ടു നില്‍ക്കുന്നത് പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ്. അതിനു ശേഷം 2007-ല്‍ അച്ഛനും അമ്മയും ധ്യാനും തിരുവനന്തപുരത്തേക്കു മാറി. എനിക്ക് പാട്ടിന്റെ റെക്കോര്‍ഡിംഗ് നടക്കുന്നത് ചെന്നൈയിലാണ്. അതുകൊണ്ട് ഞാനവിടെ നിന്നു. ഇടയ്ക്ക് ധ്യാന്‍ വരും. അപ്പോള്‍ അവനുമായി കറങ്ങാന്‍ പോകും എന്നല്ലാതെ ചെന്നൈ ലൈഫ് പൂര്‍ണമായും അടിച്ചുപൊളിച്ചു നടക്കുകയായിരുന്നില്ല. ഞാന്‍ പാട്ടും എഴുത്തുമൊക്കെയായി കംപ്ലീറ്റ് ബിസിയായിരിക്കും.
ഞാന്‍ പഠിച്ചത് ചെന്നൈയിലാണ്. കെ.സി.ജി. കോളേജ് ഓഫ് ടെക്‌നോളജിലായിരുന്നു പഠനം. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്. അവിടെ, മലയാളി സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു. ഞങ്ങളെല്ലാവരും ആഘോഷവേളകളില്‍ ഒന്നിച്ചുകൂടും. കലാപരിപാടികളുമായി അടിച്ചുപൊളിക്കുമെന്നും വിനീത് പറയുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

