ചുംബനരംഗങ്ങൾ ആസ്വദിക്കുകയാണെന്നാണ് ആളുകൾ കരുതുന്നത്, എന്നാൽ അങ്ങനെയല്ല: അനുപമ പരമേശ്വരൻ

തെന്നിന്ത്യൻ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന സിനിമയിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുപമ സിനിമയിലെത്തുന്നത്. ഇന്ന് അനുപമ തെലുങ്ക് സിനിമയിലെ പ്രമുഖ താരമാണ്.

തില്ലു സ്‌ക്വയർ ആണ് അനുപമ പുതിയ ചിത്രം. ചിത്രത്തിലെ ഇൻറിമേറ്റ് സീനുകളുടെ പേരിൽ നിരന്തരം വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് താരം. ചിത്രത്തിൽ അനുപമയും നായകനായ അഭിനയിച്ച സിദ്ധുവും തമ്മിൽ കുറച്ചധികം ബോൾഡ് സീനുകൾ ചെയ്തിരുന്നു. ഇതെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. അതേ സമയം അങ്ങനെയുള്ള സീനുകളിൽ അഭിനയിക്കാനുണ്ടായ കാരണത്തക്കുറിച്ച് അനുപമയുടെ മറുപടി ഇങ്ങനെയാണ്:

തില്ലു സ്‌ക്വയറിൽ തീവ്രമായ പ്രണയരംഗങ്ങളിൽ സിദ്ധുവിനൊപ്പം അഭിനയിച്ചു. രണ്ടു വർഷം മുമ്പിറങ്ങിയ ഡിജെ തില്ലുവിൻറെ സിനിമയുടെ രണ്ടാം ഭാഗമാണ് തില്ലു സ്‌ക്വയർ. നായകനൊപ്പം കാറിലിരുന്ന് നീണ്ട ലിപ് ലോക്ക് സീൻ ചെയ്തിട്ടുണ്ട്. റൊമാൻസ് സീനുകളിൽ അഭിനയിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചുറ്റും നൂറു പേരുണ്ട്, അതു വളരെ ബുദ്ധിമുട്ടാണ്. യൂണിറ്റ് മുഴുവൻ നോക്കി നിൽക്കുമ്പോൾ രണ്ട് ആളുകൾ പ്രണയത്തിലാവുന്നതിനെക്കുറിച്ച് സങ്കൽപ്പിച്ച് നോക്കൂ. പിന്നെ എല്ലാവരും കാറിലെ റൊമാൻറിക് സീനിനെക്കുറിച്ചാണ് സംസാരിക്കുന്നത്.

അതിൽ അഭിനയിക്കുന്ന സമയത്ത് എൻറെ കാലിൽ രണ്ട് മുറിവുകളുണ്ടായിരുന്നു. ആ സീനിനു വേണ്ടി നിന്നതും അതിൽ നിന്നു പുറത്തുകടക്കുക എന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതത്ര രസമുള്ള കാര്യമല്ല. കുറച്ചധികം ബുദ്ധിമുട്ടുള്ള അവസ്ഥയാണ്. ഇത്തരം സാഹചര്യങ്ങളിൽ പ്രണയം പോലും എളുപ്പമല്ല. ആ രംഗം അഭിനയിച്ച് വളർത്തിയെടുക്കണം. അതൊട്ടും എളുപ്പമുള്ള കാര്യമല്ല. ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ നമ്മൾ ആസ്വദിക്കുകയാണെന്നാണ് ആളുകൾ കരുതുന്നത്. എന്നാൽ അങ്ങനെയല്ല- അനുപമ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply