ഇന്ദ്രജിത്ത് സുകുമാരൻ, നൈല ഉഷ, പ്രകാശ് രാജ്, ബാബുരാജ് തുടങ്ങി ഒരു വലിയ താര നിര അണിനിരക്കുന്ന കോമഡി ഹൊറർ ചിത്രം കുഞ്ഞമ്മിണിസ് ഹോസ്പിറ്റലിന്റെ ട്രൈലെർ പുറത്തിറങ്ങി. ഒരേ സമയം ചിരിപ്പിക്കുകയും ആകാംഷ ഉണർത്തുകയും ചെയ്യുന്ന രീതിയിലാണ് ട്രൈലെർ ഒരുക്കിയിരിക്കുന്നത്. സനൽ വി ദേവനാണ് ചിത്രത്തിന്റെ സംവിധാനം. ‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന ചിത്രത്തിനുശേഷം വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ഫാന്റസി കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ബി കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. ലൈൻ പ്രൊഡ്യൂസർ- ഷിബു ജോബ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- അനീഷ് സി സലിം, എഡിറ്റർ- മൻസൂർ മുത്തുട്ടി, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, മേക്കപ്പ്- മനു മോഹൻ, കോസ്റ്റ്യൂംസ്- നിസാർ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സ്യമന്തക് പ്രദീപ്, ഫിനാൻസ് കൺട്രോളർ- അഗ്നിവേശ്, വിഎഫ്എക്സ്- പ്രോമിസ്, സ്റ്റിൽസ്- രാഹുൽ എം സത്യൻ, ഡിസൈൻ- അസ്തറ്റിക് കുഞ്ഞമ്മ, ആന്റണി സ്റ്റീഫൻ പി ആർ ഒ- എ എസ് ദിനേശ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

