ക്ലീൻ യു സർട്ടിഫിക്കറ്റുമായി പെറ്റ് ഡിറ്റക്ടീവ് 16ന്

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം “പെറ്റ് ഡിറ്റക്ടീവ്” ഒക്ടോബർ 16ന് പ്രദര്ശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ക്ലീൻ U സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സെൻസർ ബോർഡിൽ നിന്നും മികച്ച റിപ്പോർട്ടാണ് സിനിമയ്ക്ക് കിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇറങ്ങിയ “പെറ്റ് ഡിറ്റക്ടീവ്” ട്രെയിലറിന് ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. എല്ലാതരം പ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്ന ഒരു അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരും ഉൾപ്പെടെയുള്ള എല്ലാത്തരം പ്രേക്ഷകർക്കും ഏറെ ആസ്വാദ്യകരമാകുന്ന രീതിയിലാണ് ചിത്രം കഥ പറയുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. കോ പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. വിതരണം – ഡ്രീം ബിഗ് ഫിലിംസ്.

പ്രൈവറ്റ് ഡിറ്റക്ടീവ് ടോണി ജോസ് അലുല എന്ന കഥാപാത്രമായാണ് ഷറഫുദ്ദീൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. അതീവ രസകരമായ ഇൻവെസ്റ്റിഗേഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ഇതൊനൊടകം പുറത്ത് വന്ന ചിത്രത്തിലെ ഓരോ ഗാനങ്ങളും പോസ്റ്ററുകളും വലിയ പ്രേക്ഷക പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്. ചിത്രത്തിന്റെ തീം സോങ് ആയ “തേരാ പാരാ ഓടിക്കോ” കുട്ടികൾക്കിടയിൽ വലിയ തരംഗമായിട്ടുണ്ട്. സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മലയാളത്തിൽ ഇതുവരെ കാണാത്ത തരത്തിലാണ് ചിത്രം അവതരിപ്പിക്കുന്നതെന്നതും പ്രേക്ഷകരെ വലിയ രീതിയിൽ ആകർഷിക്കുന്നുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply