മലയാളികൾക്കും പ്രിയതാരമാണ് പ്രഭാസ്. സൂപ്പർതാരത്തിന് മലയാളനാടും മലയാളസിനിമകളും ഇഷ്ടമാണ്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകൻ കൂടിയാണ് പ്രഭാസ്. പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം തിയറ്ററുകൾ കീഴടക്കി മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയത്തിനു ശേഷം താരം പറഞ്ഞ വാക്കുകളും ഹിറ്റ് ആയി!
കൽക്കി എന്ന ചിത്രത്തിന് ഇത്ര വലിയ വിജയം എനിക്ക് സമ്മാനിച്ചതിന് എന്റെ ആരാധകർക്ക് നന്ദി. നിങ്ങളില്ലെങ്കിൽ ഞാൻ വട്ടപ്പൂജ്യമാണ്. നാഗ് അശ്വിന് നന്ദി. ഈ സിനിമയെ ബ്രഹ്‌മാണ്ഡ ചിത്രമാക്കാൻ അഞ്ച് വർഷം അദ്ദേഹം കഷ്ടപ്പെട്ടു. ഞങ്ങളുടെ നിർമാതാവിനോടും നന്ദി പറയേണ്ടതുണ്ട്.
അദ്ദേഹം പണം മുടക്കുന്നതുകണ്ട് ഞങ്ങളെല്ലാം ആശങ്കയിലായി. ഒരുപാട് പണം ചെലവാക്കുന്നില്ലേ എന്ന് ഞങ്ങൾ ചോദിച്ചിരുന്നു. നിങ്ങൾ വലിയ ഹിറ്റ് സമ്മാനിക്കുമെന്നാണ് അദ്ദേഹം അപ്പോൾ പറഞ്ഞത്. ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളായ അമിതാഭ് സാറിനൊപ്പവും കമൽ സാറിനൊപ്പവും അഭിനയിക്കാൻ അവസരം തന്നതിൽ നിർമാതാക്കളോടും നാഗിയോടും നന്ദി പറയുന്നു. അവരെ കണ്ടാണ് വളർന്നത്.
ദീപികയ്ക്കും നന്ദി. ഇതിലും വലിയ രണ്ടാം ഭാഗവും ഇനി വരാനുണ്ട്. എന്നെ സ്നേഹിക്കുന്നവരാണ് എന്നും എന്റെ ശക്തി. ഞാൻ അവരോട് എന്നും കടപ്പെട്ടിരിക്കുന്നു- പ്രഭാസ് പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

