കാളിദാസ് ജയറാമും തരിണിയും ലിവിംഗ് ടുഗെതര്‍ റിലേഷനിലാണെന്ന് അഭ്യൂഹങ്ങള്‍! അടുത്തിടെ ചെന്നൈയിലെ ഫ്‌ളാറ്റില്‍ നിന്ന് ഇരുവരും ഷോയില്‍ പങ്കെടുത്തതിനു പിന്നാലെയാണ് ഒരുമിച്ചു താമസം തുടങ്ങിയെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. വാര്‍ത്ത ആരാധകരും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. ഒരുപോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും സൗത്ത് ഇന്ത്യന്‍ ഫാഷന്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. താരദമ്പതികളെപ്പോലെയായിരുന്നു കാളിദാസും തരുണിയും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രം സോഷ്യല്‍ മീഡിയില്‍ വൈറലാകുകയും ചെയ്തു.
ഇവരുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നും വാര്‍ത്ത പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇതുമായി കാളിദാസോ, തരുണിയോ ഇരുവരുടെയും കുടുംബാംഗങ്ങളോ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഓണത്തിന് കാളിദാസ് പങ്കുവച്ച കുടുംബചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ തരുണിയും ഉണ്ടായിരുന്നു. ആരാണ് തരുണി കലിംഗരായര്‍? മോഡലും 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമാണ് തരിണി. വിഷ്വല്‍ കമ്യൂണിക്കേഷന്‍ ബിരുദധാരിണിയാണ്.
ജയറാം-പാര്‍വതി താരദമ്പതികളുടെ മകനായ കാളിദാസ് സത്യന്‍ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ചലച്ചിത്രരംഗത്തേക്കു ചുവടുവയ്ക്കുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിലെ അഭിനയത്തിന് 2003ലെ മികച്ച ബാലനടനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡും ദേശീയ അവാര്‍ഡും കാളിദാസ് കരസ്ഥമാക്കി.

പൂമരം (2018) എന്ന ചിത്രത്തിലൂടെ നായകനായി രംഗപ്രവേശം ചെയ്‌തെങ്കിലും ചിത്രം വന്‍ ഫ്‌ളോപ്പ് ആയതു തുടക്കത്തില്‍ തന്നെ കാളിദാസിനു തിരിച്ചടിയായി. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം തിയേറ്ററില്‍ തകര്‍ന്നടിയുകയായിരുന്നു. ഏറെ കൊട്ടിഘോഷിച്ചെത്തിയ ചിത്രമായിരുന്നു പൂമരം. തുടര്‍ന്ന്, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് ഉള്‍പ്പെടെ ചില സിനിമകള്‍ ചെയ്‌തെങ്കിലും കാളിദാസ് എന്ന നടന് മലയാള സിനിമയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

