കാമുകൻ പഴഞ്ചൻ ചിന്താഗതിക്കാരനായിരുന്നു, എന്നിൽനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു; മൃണാൾ ഠാക്കൂർ

പാൻ ഇന്ത്യൻ സൂപ്പർതാരമാണ് മൃണാൾ ഠാക്കൂർ. ബോളിവുഡിൽ കുടുംബവേരുകളോ ഗോഡ്ഫാദർമാരോ ആരും ഇല്ലാതെയാണ് മൃണാൾ ഇന്ത്യൻ സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയത്. താരത്തിന്റെ തുടക്കം ടെലിവിഷൻ പരമ്പരകളിലൂടെയാണ്. സീരിയിൽ രംഗത്ത് മിന്നും താരമായ ശേഷമാണ് മൃണാൽ സിനിമയിലെത്തുന്നത്.

സിനിമയിലേക്കുള്ള ചുവടുമാറ്റത്തിൽ വൻ സിനിമകളാണ് മൃണാളിനെ തേടിയെത്തിയത്. ദുൽഖർ സൽമാൻ നായകനായ സീതാരാമത്തിലൂടെ തെലുങ്കിലും മലയാളത്തിലും പ്രേക്ഷകരുടെ ഇഷ്ടം നേടാൻ താരത്തിനു കഴിഞ്ഞു. അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും സജീവമാണ് മൃണാൾ. തന്റെ നിലപാടുകളുടെ പേരിലും താരം വാർത്തകളിൽ ഇടം നേടാറുണ്ട്. ജീവിതത്തിലെ നേട്ടങ്ങൾ മാത്രമല്ല, പ്രണയത്തകർച്ചകൾ ഉൾപ്പെടെയുള്ള വേദനകളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

2020 ലായിരുന്നു മൃണാലുമായുള്ള ബന്ധം ഉപേക്ഷിച്ച് കാമുകൻ പോകുന്നത്. തന്റെ പ്രൊഫഷൻ കാരണം കാമുകൻ ഇട്ടിട്ട് ഓടുകയായിരുന്നു എന്നാണ് മൃണാൾ അഭിമുഖത്തിൽ പറഞ്ഞത്. തന്റെ കാമുകൻ പഴഞ്ചൻ ചിന്തകളുള്ള കുടുംബത്തിൽ നിന്നുമാണ് വരുന്നത്. അവന്റെ ചിന്തയും അത്തരത്തിലായിരുന്നു. തങ്ങൾ ഒരുമിച്ചിരുന്നുവെങ്കിൽ മക്കളെ വളർത്തുന്ന കാര്യത്തിലൊക്കെ തമ്മിൽ ഉരസലുകൾ ഉണ്ടാകുമായിരുന്നു. ശരിയായ ഒരാളിലേക്ക് എത്തുന്നതിന് മുമ്പ് ആദ്യം തെറ്റായ ആളുകളിൽ എത്തണം. യോജിക്കുന്നത് എന്താണ് യോജിക്കാത്തത് എന്താണെന്നു തിരിച്ചറിയണമെന്നും മൃണാൾ പറഞ്ഞു.

തന്റെ കാമുകൻ ഓടിക്കളയുകയായിരുന്നു. നീയൊരു നടിയാണ്. എനിക്കതു ശരിയാകില്ല, എനിക്കിതിനോട് ചേർന്നു പോകാനാകില്ല എന്നാണവൻ പറഞ്ഞത്. അവൻ വരുന്നത് പരമ്പരാഗത ചിന്താഗതിയുള്ള പശ്ചാത്തലത്തിൽ നിന്നാണെന്ന് എനിക്കറിയാം. താൻ അവനെ കുറ്റം പറയുന്നില്ല. അവൻ വളർന്നത് അങ്ങനെയാണെന്നും മൃണാൾ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply